1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2022

സ്വന്തം ലേഖകൻ: പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) രോഗികൾക്ക് ഇനി മുതൽ മെഡിക്കൽ രേഖകൾക്കായി ഓൺലൈനിൽ അപേക്ഷ നൽകാം. പിഎച്ച്‌സിസിയുടെ മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലിലാണ് മെഡിക്കൽ രേഖകൾക്കുള്ള അപേക്ഷ നൽകാനുള്ള സൗകര്യമുള്ളത്.

പിഎച്ച്‌സിസിയുടെ 28 ഹെൽത്ത് സെന്ററുകളിലുമുള്ള രോഗികൾക്ക് ഈ സൗകര്യം ലഭിക്കും. ഓൺലൈനിൽ അപേക്ഷ നൽകി നിശ്ചിത തുകയും അടച്ച ശേഷം നിർദിഷ്ട ഹെൽത്ത് സെന്റർ സന്ദർശിച്ച് മെഡിക്കൽ രേഖകൾ വാങ്ങാം. മെഡിക്കൽ റിപ്പോർട്ട് കൂടാതെ എക്‌സ്-റേ, അൾട്രാസൗണ്ട് ഇമേജ് എന്നിവയ്ക്കും അപേക്ഷ നൽകാം. രോഗി തന്റെ ആശ്രിതരുടെ വിവരങ്ങൾ കൂടി പോർട്ടലിൽ ചേർത്താൽ അവർ മുഖേനയും മെഡിക്കൽ രേഖകൾക്കായി അപേക്ഷിക്കാൻ കഴിയും.

എന്നാൽ ഇവർക്ക് 18 വയസ്സിന് മുകളിൽ പ്രായവും കാലാവധിയുള്ള ഖത്തർ ഐഡിയും ഉണ്ടായിരിക്കണം. നാഷനൽ ഓഥന്റിക്കേഷൻ സിസ്റ്റം (തൗതീഖ്) മുഖേന പോർട്ടലിൽ പ്രവേശിക്കാം. ഖത്തർ ഐഡിയുള്ള, 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഈ സേവനങ്ങൾ ലഭിക്കും.

പുതിയ ഹെൽത്ത് കാർഡ് റജിസ്‌ട്രേഷൻ, ഹെൽത്ത് സെന്റർ മാറ്റം, ഫാമിലി ഡോക്ടറെ മാറ്റൽ, മെഡിക്കൽ റിപ്പോർട്ടുകൾക്ക് അപേക്ഷിക്കൽ, അപ്പോയ്ൻമെന്റുകൾ കൈകാര്യം ചെയ്യൽ എന്നിങ്ങനെ 6 സേവനങ്ങളാണ് പിഎച്ച്‌സിസിയുടെ പോർട്ടലിൽ ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.