1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2022

സ്വന്തം ലേഖകൻ: പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി നഗരസഭ മന്ത്രാലയം. അൽറയാൻ നഗരസഭയിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ പരിശോധന നടത്തിയത്.

ജീർണിക്കുന്ന തരം കടലാസ്, നെയ്ത്ത്, തുണി ബാഗുകളുടെ ഉപയോഗം അനുവദനീയമാണ്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിനായുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച 2022ലെ 143-ാം നമ്പർ മന്ത്രിതല പ്രമേയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.

ഈ മാസം 15 മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ നിരോധന പ്രഖ്യാപനം നടത്തിയത് മുതൽ നിരവധി ബോധവൽക്കരണ ക്യാംപെയ്‌നുകൾ സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.