1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2022

സ്വന്തം ലേഖകൻ: പിസിആർ പരിശോധനക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യണമെന്ന് നിർദ്ദേശിച്ച് ഖത്തറിലെ പ്രധാന ഹോസ്പിറ്റൽ കേന്ദ്രമായ സിദ്ര മെഡിസിൻ. ഖത്തറിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്കാണ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഏത് രാജ്യത്തേക്ക് ആണോ പോകുന്നത് എങ്കിൽ ആ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് എത്ര സമയം മുമ്പുള്ള കൊവിഡ് പരിശോധാ ഫലം കാണിക്കണം എന്ന് മനസ്സിലാക്കി അതിന് അനുസരിച്ച് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നേരിട്ട് വരുന്നത് രോഗം കൂടുതൽ പകരാൻ ഇടയാക്കും അതിനാൽ ആണ് ഇത്തരത്തിൽ സേവനങ്ങൾ ഓൺലൈൻ ആക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത് അപ്പോയിൻമെന്‍റ് എടുത്ത ശേഷം വരുന്നത്. രോഗവ്യാപനം കുറക്കാൻ ഒരു പരിതിവരെ സഹായിക്കും. വേഗത്തിൽ പരിശോധാ ഫലങ്ങൾ ലഭിക്കുന്നതിനാൽ പലരും ഇപ്പോൾ സിദ്ര മെഡിസിൻ ആണ് ആശ്രയിക്കുന്നത്.

പിസിആർ പരിശോധനാ ഫലം വേഗത്തിൽ ലഭിക്കണമെങ്കിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. വലിയ തിരക്ക് ആണ് ഇപ്പോൾ ഇവിടെയുള്ളത്. അതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിന് നേരത്തെ ബുക്ക് ചെയ്യണം. ഖത്തറിൽ നിന്നും പോകുന്ന യാത്ര തിയതി അനുസരിച്ച് നേരത്തെ ബുക്ക് ചെയ്യാമെന്ന് സിദ്ര മെഡിസിനിലെ പാത്തോളജി മേധാവി ഡോ. ജാസൺ ഫോഡ് പറഞ്ഞു.

മൂന്ന് മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റുകൾ സിദ്ര മെഡിസിൻ ലഭ്യമാണ്. 660 റിയാലാണ് വേഗത്തിലുള്ള പരിശോധക്കായി ഈടാക്കുന്ന നിരക്ക്. 300 റിയാൽ നൽകി പരിശോധാ ഫലത്തിനായി കാത്തിരുന്നാൽ എട്ട് മണിക്കൂറിൽ ഫലം ലഭിക്കും. 160 റിയാൽ നൽകിയാൽ 18 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.