
സ്വന്തം ലേഖകൻ: ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം. എന്നാല്‍ ഐഡി ഇല്ലാത്ത പുതിയ വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഖത്തറിലേക്ക് വരുന്ന എല്ലാ തരം യാത്രക്കാര്‍ക്കും യാത്രയുടെ 12 മണിക്ക് മുമ്പായി ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ പൂര‍്ത്തിയാക്കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.
എന്നാല്‍ ഇതില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചത്. അതേസമയം പുറപ്പെടുന്നതിന്‍റെ 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ഇതിന്‍റെ വിവരങ്ങള്‍ ഇഹ്തിറാസ് ആപ്പില്‍ ചേര്‍ക്കുകയും വേണം.
പുതിയ തൊഴില്‍ വിസകളില്‍ വരുന്ന ഐഡിയില്ലാത്തവര്‍, വിവിധ സന്ദര്‍ശകവിസയില്‍ വരുന്നവര‍് എന്നീ വിഭാഗക്കാര്‍ക്ക് 12 മണിക്കൂര്‍ മുമ്പ് തന്നെ പ്രീ രജിസ്ട്രേഷന്‍ പൂര‍്ത്തീകരിക്കേണ്ടത് നിര്‍ബനധമാണ്. ഐഡി ഇല്ലാത്തവര‍് വിസ നമ്പര്‍ നല്‍കിയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. ഒപ്പം വാക്സിനേഷന്‍ വിവരങ്ങളും ആര്‍പിസിആര്‍ ടെസ്റ്റ് വിവരങ്ങളും അതിന‍്റെ കോപ്പിയും ചേര്‍ക്കണം.
അതിനിടെ ഖത്തറിൽ ഓൺ അറൈവൽ വിസ അനുവദിക്കാനുള്ള തീരുമാനം സൗദിയിലേക്ക് തിരിച്ചുവരാൻ വഴിയും കാത്ത് നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായ പുതിയ യാത്രാ നയത്തിലാണ് ഇന്ത്യാക്കാർക്കുള്ള ഓൺ അറൈവൽ യാത്രാ സൗകര്യത്തെക്കു റിച്ച് പരാമർശമുള്ളത്.
ഇതു സംബന്ധിച്ച് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് അനുമതി ലഭിച്ചതായി ടൂറിസം മേഖലയിലുള്ളവര്‍ സ്ഥിരീകരിച്ചു. എന്നാൽ, എന്നുമുതൽ അനുവദിച്ചു തുടങ്ങും എന്നതിൽ ഇതുവരെ വ്യക്തതയില്ല. ഒരുമാസത്തേക്കാണ് വിസ അനുവദിക്കുക. വേണമെങ്കിൽ സൗജന്യമായി ഒരു മാസത്തേക്ക് പുതുക്കാനും സാധിക്കും. ഖത്തർ അംഗീകൃത വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണ് ക്വാറൻറീൻ ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാനാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല