1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2020

സ്വന്തം ലേഖകൻ: ഖത്തറിൽ നിലവിലുള്ള ഖത്തരി റിയാൽ കറൻസികൾ 2021 മാർച്ച് 19 മുതൽ അസാധുവാകും. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ മാറ്റത്തോടെയുള്ള പുതിയ നോട്ടുകളും ഡിസംബർ 18 മുതൽ പ്രാബല്യത്തിലാകും.

നാലാം സീരീസിലെ നിലവിലെ 1, 5, 10, 50, 100, 500 നോട്ടുകളാണു മാർച്ച് 19 മുതൽ അസാധുവാക്കുന്നത്. 200 റിയാലിന്റെ പുതിയ നോട്ടിനൊപ്പം നാലാം സീരീസിലെ നോട്ടുകളുടെ ഡിസൈനിൽ മാറ്റം വരുത്തിയാണ് കഴിഞ്ഞ ദിവസം അഞ്ചാം സീരീസ് നോട്ടുകൾ പുറത്തിറക്കിയത്.

18 മുതൽ 90 ദിവസത്തിനകം പഴയ നോട്ടുകൾ പിൻവലിക്കും. പൊതുജനങ്ങൾക്ക് ഡിസംബർ 18 മുതൽ മാർച്ച് 19 വരെ പ്രാദേശിക ബാങ്കുകളിൽ നിന്നും അതിനു ശേഷം ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നും നാലാം സീരീസിലെ പഴയ നോട്ടുകൾ മാറ്റിയെടുക്കാം.

ഡിസംബർ 18ന് പുലർച്ചെ 12.01 മുതൽ രാജ്യത്തെ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പുതിയ നോട്ടുകൾ ആയിരിക്കും ലഭിക്കുക. രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും വികസനവും പ്രതിഫലിപ്പിച്ചു ഏറെ സവിശേഷതയോടെയാണ് അഞ്ചാം സീരീസ് നോട്ടുകൾ പുറത്തിറക്കിയത്.

ഡിസംബർ അവസാനത്തോടെ 1,600 കോടി റിയാലിന്റെയും 2021 ജനുവരി അവസാനത്തോടെ 2,500 കോടി റിയാലിന്റെയും പുതിയ കറൻസികൾ ലഭ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.