1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2021

സ്വന്തം ലേഖകൻ: മ​റ്റ് ​​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കോ​വി​ഡ് വാക്സിനെടുത്തവർക്കും ഖ​ത്ത​റി​ൽ ഇ​നി ക്വാ​റ​ൻ​റീ​ൻ വേ​ണ്ട. ഖ​ത്ത​ർ ആ​രോ​ഗ്യ മ​​​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കാ​ര​മു​ള്ള വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും നി​ശ്ചി​ത​രേ​ഖ​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്കു​മാ​ണ്​ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കി​യ​ത്. ഖ​ത്ത​റി​ൽ​നി​ന്ന്​ കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ർ പു​റ​ത്തു​പോ​യി ആ​റു ​മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ അ​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ വേ​ണ്ടെ​ന്ന ഇ​ള​വ്​ നേ​ര​ത്തേ നി​ല​വിലുണ്ട്.

ഫൈ​സ​ർ ബ​യോ​ൻ​ടെ​ക്, മൊ​ഡേ​ണ, ആ​സ്​​റ്റ​ർ സെ​ന​ക, ജോ​ൺ​സ​ൻ ആ​ൻ​ഡ്​​ ജോ​ൺ​സ​ൺ എ​ന്നീ വാ​ക്​​സി​നു​ക​ൾ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ സ്വീ​ക​രി​ച്ച്​ ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​ർ​ക്കാ​ണ്​ പു​തു​താ​യി ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ക്​​സി​െൻറ നി​ർ​ണി​ത ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണി​ത്. കു​ത്തി​വെ​പ്പെ​ടു​ത്ത്​​ 14 ദി​വ​സ​ത്തി​ന്​ ശേ​ഷ​മാ​യി​രി​ക്ക​ണം ഇ​വ​ർ ഖ​ത്ത​റി​ൽ​ എ​േ​ത്ത​ണ്ട​ത്. കു​ത്തി​വെ​പ്പെ​ടു​ത്ത​തി​െൻറ ഔ​ദ്യോ​ഗി​ക ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ കാ​ർ​ഡ്​ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം.

വാ​ക്​​സി​നേ​ഷ​ൻ കാ​ർ​ഡി​ൽ ആ ​വ്യ​ക്​​തി​യു​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലു​ള്ള​തു​പോ​ലെ പേരുണ്ടാ​ക​ണം. ഏ​ത്​ വാ​ക്​ സി​നാ​ണോ എ​ടു​ക്കു​ന്ന​ത്​ അ​തി​ന​നു​സ​രി​ച്ചു​ള്ള ദി​വ​സം രേ​ഖ​െ​പ്പ​ടു​ത്തി​യി​രി​ക്ക​ണം. വാ​ക്​​സി​െൻറ പേ​ര്​ കാ​ർ​ഡി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. വാ​ക്​​സി​െൻറ സീ​രി​യ​ൽ ന​മ്പ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​െൻറ ഔ​ദ്യോ​ഗി​ക സീ​ൽ, അ​െ​ല്ല​ങ്കി​ൽ ലോ​ഗോ കാ​ർ​ഡി​ൽ പ​തി​ച്ചി​രി​ക്ക​ണം.

എ​ന്നാ​ൽ ഖ​ത്ത​റി​ൽ എ​ത്തു​ന്ന​വ​ർ ഒ​ന്നു​കി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലോ തു​റ​മു​ഖ​ങ്ങ​ളി​ലോ ക​ര​മാ​ർ​ഗ​മാ​ണെ​ങ്കി​ൽ അ​വി​ടെ​യു​ള്ള കേ​ന്ദ്ര​ത്തി​ൽ​നി​ന്നോ കോ​വി​ഡ്​ 19 പി.​സി.​ആ​ർ. പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​ണെ​ന്ന്​ തെ​ളി​യി​ക്ക​ണം. അല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​െൻറ കൈ​വ​ശം ഖ​ത്ത​ർ അം​ഗീ​ക​രി​ച്ച വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളി​ലെ പ​രി​ശോ​ധ​നാ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​യി​രി​ക്ക​ണം.

ഖ​ത്ത​റി​ൽ എ​ത്തു​ന്ന​തി​ന്​ 72 മ​ണി​ക്കൂ​ർ മു​ന്നി​ലു​ള്ള പ​രി​ശോ​ധ​നാ​ഫ​ലം ആ​യി​രി​ക്ക​ണം ഇ​ത്. എ​ല്ലാ​വ​രു​ടെ​യും ഇ​ഹ്​​തി​റാ​സ്​ ആ​പ്പി​​ൽ പ​ച്ച സ്​​റ്റാ​റ്റ​സ്​ ആ​യി​രി​ക്ക​ണം.കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​തി​ന്​ ശേ​ഷ​മു​ള്ള 14 ദി​വ​സം ക​ഴി​യാ​തെ​യാ​ണ്​ ഒ​രാ​ൾ ഖ​ത്ത​റി​ലേ​ക്ക്​ വ​രു​ന്ന​തെ​ങ്കി​ൽ അ​യാ​ൾ ഏ​ഴ്​ ദി​വ​സ​മോ 14 ദി​വ​സ​മോ ഹോം ​ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഏ​താ​ണോ കു​റ​വ്​ അ​ത്ര​യും ദി​വ​സ​മാ​ണ്​ ഹോം ​ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യേ​ണ്ടി​ വ​രി​ക.

ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ്​ ടെസ്​റ്റിന്​ 300 റിയാൽ മതി. യാത്രാആവശ്യങ്ങളടക്കമുള്ളവക്ക്​ കോവിഡ്​ ടെസ്​റ്റ്​ നടത്താനുള്ള ഫീസ്​ നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8ന്​ വ്യാഴാഴ്​ച മുതല്‍ ഈ നിരക്ക് നിലവില്‍ വരും. ഖത്തറിൽ കോവിഡ്​ രോഗികൾ കൂടിവരുന്ന പശ്​ചാത്തലത്തിൽ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ യാത്രാ ആവശ്യങ്ങൾക്കുള്ള കോവിഡ്​ പരിശോധന നിർത്തലാക്കിയിരുന്നു. കോവിഡ്​ രോഗലക്ഷണമുള്ളവർക്ക്​ മാത്രമേ നിലവിൽ ഇവിടെ നിന്ന്​ ടെസ്​റ്റ്​ നടത്തുന്നുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.