1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2020

സ്വന്തം ലേഖകൻ:  ഖത്തറിൽ പ്രവാസികൾക്ക് കൂടുതൽ മേഖലയിൽ വസ്തുവകകൾ വാങ്ങാനും ഉപയോഗിക്കാനും അനുമതി നൽകി കൊണ്ടുളള മന്ത്രിതല തീരുമാനം കഴിഞ്ഞ ദിവസം നിലവിൽ വന്നു. പ്രവാസികൾക്കും വിദേശ കമ്പനികൾക്കും      കൂടുതല്‍ പ്രദേശങ്ങളില്‍ ഇനി വസ്തുവകകൾ‍ സ്വന്തമാക്കാം; അതും സ്വതന്ത്ര ഉടമസ്ഥാവകാശത്തോടെ.  മുന്‍പ്, പേള്‍ ഖത്തറില്‍  മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി, 9 പ്രദേശങ്ങളില്‍ വസ്തുവകകള്‍ സ്വന്തമാക്കാം.  

പ്രവാസികൾക്ക് ഉപയോഗിക്കാൻ അനുവാദമുള്ള റിയൽ എസ്റ്റേറ്റ് മേഖലകളുടെ എണ്ണം 16 ആക്കിയും ഉയർത്തി. 99 വർഷത്തേക്ക് ഈ പ്രദേശങ്ങൾ ഉപയോഗിക്കാം. പാര്‍പ്പിട സമുച്ചയങ്ങളിലും മാളുകളിലും പാര്‍പ്പിട, വാണിജ്യ യൂണിറ്റുകള്‍ സ്വന്തമാക്കാനും പ്രവാസികള്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.

ഖത്തറിൽ കുറഞ്ഞത് 7,30,000 റിയാൽ (ഏകദേശം 1,45,27,000 രൂപ) മൂല്യമുള്ള വസ്തുവകകൾ സ്വന്തമായുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും റസിഡൻസി പെർമിറ്റും ലഭിക്കും. 36,50,000 റിയാലിൽ കുറയാത്ത മൂല്യത്തിലുള്ള ആസ്തികളുടെ (10 ലക്ഷം ഡോളറിന് തത്തുല്യമായ) ഉടമകളായ പ്രവാസികൾക്ക് സ്ഥിര താമസാനുമതി രേഖ നൽകും. 

ആരോഗ്യം, വിദ്യാഭ്യാസം, ഏതാനും വാണിജ്യ പ്രവർത്തനങ്ങളിലെ നിക്ഷേപം എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് സ്ഥിര താമസാനുമതി രേഖയുള്ളവർക്ക് ലഭിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ച് നിക്ഷേപകർ അറിയേണ്ടതെല്ലാം ഇനി നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പ്രത്യേക പേജിലൂടെ അറിയാം.

നീതിന്യായ മന്ത്രാലയത്തിലെ ഖത്തരി ഇതര വസ്തുക്കളുടെ ഉപയോഗവും ഉടമസ്ഥാവകാശവും നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയാണ് പുതിയ പേജ് ആരംഭിച്ചത്. പ്രവാസികൾക്ക് കൂടുതൽ മേഖലയിൽ വസ്തുവകകൾ വാങ്ങാനും ഉപയോഗിക്കാനും അനുമതി നൽകി കൊണ്ടുളള മന്ത്രിതല തീരുമാനം കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിലായത്. 

ഉടമസ്ഥാവകാശത്തിലുള്ള ആനുകൂല്യങ്ങൾ, ഏതൊക്കെ മേഖലകളിൽ വസ്തുവകകൾ വാങ്ങാം, നടപടിക്രമങ്ങൾ എന്നിവയെല്ലാമാണ് പേജിലുള്ളത്. 

പേജ് ലിങ്ക്: https://www.moj.gov.qa/en/pages/default.aspx 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.