1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2022

സ്വന്തം ലേഖകൻ: ആർടിപിസിആർ പരിശോധനാ ഫലങ്ങൾക്കായി കൊവിഡ് ഹെൽപ്പ്ലൈൻ നമ്പറുകളിൽ വിളിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ആർടിപിസിആർ പരിശോധനാ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഫലം എസ്എംഎസ് സന്ദേശമായി ലഭിക്കും. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ 16000 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കരുതെന്നും അധികൃതർ അറിയിച്ചു. ഈ ഹെൽപ്പ് ലൈൻ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഹെൽപ്പ് ലെെനിൽ വിളിക്കുന്നവർ ആശയ വിനിമയത്തിനുള്ള ഭാഷ തെരഞ്ഞെടുത്ത ശേഷം ഡോക്ടറോടു സംസാരിക്കാം. മരുന്നുകൾ വീട്ടിൽ എത്തിക്കാനും വിദേശത്ത് നിന്നും വാക്സിൻ സ്വീകരിച്ചതിലെ സംശയങ്ങൾ എന്നിവക്കെല്ലാം മറുപടി ലഭിക്കും. കൂടാതെ കൊവിഡുമായി ബന്ധപ്പെട്ട മറ്റു സംശയങ്ങൾക്ക് കോൾ സെന്റർ ജീവനക്കാരുമായി ഫോണിൽ സംസാരിച്ചാൽ മതിയാകും.

കൊവിഡ് പോസിറ്റീവ് ആയാൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ ആണെങ്കിൽ 10 ദിവസം വീട്ടിൽ ഐസലേഷനിൽ കഴിയണം. 5 ദിവസം മുറിയിൽ തനിച്ച് താമസിക്കണം. പിന്നീട് കൊവിഡ് പരിശോധന നടത്തി നെഗറ്റീവാൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു. രോഗലക്ഷണമുള്ളവർ എപ്പോഴും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കണം. സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും മാത്രം പുറത്തിറങ്ങുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.