1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2015

സ്വന്തം ലേഖകന്‍: ഖത്തറില്‍ നവംബര്‍ 3 മുതല്‍ വേതനം ഓണ്‍ലൈനായി നല്‍കണം, വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് ശിക്ഷ. വേതനം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനി ഉടമകളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്.

നവംബര്‍ മൂന്നിനുശേഷം തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി വേതനം കൃത്യസമയത്ത് കൈമാറിയില്ലെങ്കില്‍ കമ്പനി ഉടമയ്ക്ക് ഒരു മാസംവരെ തടവോ ഒരു തൊഴിലാളിയുടെ കാര്യത്തില്‍ വരുന്ന വീഴ്ചയ്ക്ക് ആറായിരം റിയാല്‍ വരെ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. എത്ര തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നുവോ അതിനനുസരിച്ച് പിഴ വര്‍ദ്ധിക്കും.

കമ്പനി ഉടമയോ അല്ലെങ്കില്‍ ഉടമ അധികാരപ്പെടുത്തിയ ആളോ ആയിരിക്കും ശിക്ഷ അനുഭവിക്കേണ്ടിവരിക. വേതനം ലഭിക്കുന്നതില്‍ വീഴ്ചവന്നത് ചൂണ്ടിക്കാട്ടി തൊഴിലാളിക്ക് തൊഴില്‍കോടതിയെ സമീപിക്കാനും നിയമം അവസരം നല്‍കുന്നുണ്ട്.

വീഴ്ച വരുത്തുന്ന തൊഴിലുടമയുടെ തൊഴില്‍മന്ത്രാലയവുമായുള്ള എല്ലാ ഇടപാടുകളും മരവിപ്പിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിയമപ്രകാരം ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം തൊഴില്‍ മന്ത്രിക്കാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.