1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് സൗദിഅറേബ്യയിൽ നിന്ന് കരമാർഗമുള്ള യാത്ര ഇനി അനായാസമാകും. ന്യൂ സൽവ ചെക്‌പോസ്റ്റ് പ്രവർത്തനം തുടങ്ങിയതാണ് കൂടുതൽ വാഹനങ്ങൾക്ക് ഖത്തറിലേക്ക് പോകാൻ വഴിയൊരുക്കുക. സൗദിയിൽ നിന്നും ഖത്തറിലേക്കുള്ള പ്രധാന പാതയാണ് ന്യൂ സൽവ.

പ്രതിദിനം 24800 വാഹനങ്ങളെ കടത്തിവിടാനുള്ള സൗകര്യങ്ങളുമായാണ് ഇപ്പോൾ അതിർത്തി പ്രവർത്തിക്കുന്നത്. നേരത്തെ ഇത് 3000 മാത്രമായിരുന്നു, . 12,096 വാഹനങ്ങൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാൻ കഴിയുമ്പോൾ, 12,726 വാഹനങ്ങൾക്ക് സൗദിയിലേക്കും അതിർത്തി വഴി കടക്കാൻ കഴിയും. കൂടുതൽ പരിശോധന പോയൻറുകളുമായി ആറു മടങ്ങ് ശേഷി വർധിപ്പിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ലോകകപ്പിനായി കരമാർഗമെത്തുന്ന സൗദിയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള കാണികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനങ്ങൾ. പരീക്ഷണമെന്ന നിലയിൽ തിങ്കളാഴ്ച മുതലാണ് ന്യൂ സൽവ അതിർത്തി പ്രവർത്തിച്ചു തുടങ്ങിയത്. അബു സംറ ചെക് പോസ്റ്റ് വഴിയാണ് ഈ വാഹനങ്ങൾ ഖത്തറിൽ പ്രവേശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.