
സ്വന്തം ലേഖകൻ: സർക്കാർ സേവന കേന്ദ്രങ്ങളിൽ ലഭ്യമായിരുന്ന വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഒട്ടേറെ സേവനങ്ങൾ റദ്ദാക്കി. മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനം മുഖേന റദ്ദാക്കിയ സേവനങ്ങൾ ലഭിക്കും. സർക്കാർ സേവന കേന്ദ്രങ്ങളിൽ ഇതുവരെ ലഭിച്ചിരുന്ന 8 സേവനങ്ങളാണ് റദ്ദാക്കിയത്.
ഇവയെല്ലാം https://investor.sw.gov.qa/wps/portal/investors/home എന്ന ഏകജാലക പോർട്ടലിൽ ലഭിക്കും. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ നടപടി. കൂടുതൽ വിവരങ്ങൾക്ക് ഹോട്‌ലൈൻ നമ്പർ 16001.
പുതിയ ബ്രാഞ്ച് ചേർക്കൽ, വാണിജ്യ പേര് മാറ്റൽ, ആക്ടിവിറ്റി മോഡിഫിക്കേഷനോടു കൂടി വാണിജ്യ പേര് മാറ്റൽ, വ്യക്തിഗത വിവരങ്ങൾ പുതുക്കൽ, ബിസിനസ് പ്രവർത്തനങ്ങൾ നവീകരിക്കൽ, ലൊക്കേഷൻ മാറ്റം, മാനേജരെ മാറ്റൽ, വാണിജ്യ ലൈസൻസ് പുതുക്കൽ എന്നീ സേവനങ്ങളാണ് സർക്കാർ സേവന കേന്ദ്രങ്ങളിൽനിന്ന് റദ്ദാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല