1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് താപനില കടുത്തതിനാൽ പകൽ സമയങ്ങളിൽ ബൈക്കുകളിലുള്ള ഫുഡ് ഡെലിവറി സേവനങ്ങൾ പാടില്ലെന്ന് അധികൃതർ. നിർദേശത്തെ സ്വാഗതം ചെയ്ത് ഫുഡ് ഡെലിവറി കമ്പനികളും. രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികൾക്ക് ഇതു സംബന്ധിച്ച് തൊഴിൽ മന്ത്രാലയം സർക്കുലർ നൽകിയതായി തലാബത്ത് ഉൾപ്പെടെയുള്ള കമ്പനികൾ ട്വീറ്ററിൽ വ്യക്തമാക്കി.

രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ ബൈക്കുകളിലുള്ള ഡെലിവറി സേവനങ്ങൾ പാടില്ലെന്ന നിർദേശമാണ് മന്ത്രാലയം നൽകിയിരിക്കുന്നത്. ബൈക്കുകൾക്ക് പകരം പകൽ സമയങ്ങളിൽ കാറുകൾ ഉപയോഗിക്കാം. ജൂലൈ 1 മുതൽ സെപ്റ്റംബർ 15 വരെ ഈ വ്യവസ്ഥ ബാധകം. രാജ്യത്തെ പുറം തൊഴിലാളികൾക്കായി എല്ലാ വർഷവും ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ നടപ്പാക്കുന്ന ഉച്ചവിശ്രമ നിയമം ഡെലിവറി ജീവനക്കാർക്കും ബാധകമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ളതാണ് മന്ത്രാലയത്തിന്റെ സർക്കുലർ.

മോട്ടർ സൈക്കിളുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കണമെന്നാവശ്യം സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ സാഹചര്യത്തിലാണ് ഉച്ചവിശ്രമ നിയമം ബൈക്ക് ഡെലിവറി ജീവനക്കാർക്കും ബാധകമാക്കി കൊണ്ടുള്ള സർക്കുലർ. രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികൾ അധികൃതരുടെ നിർദേശത്തെ സ്വാഗതം ചെയ്തു. ഇന്നലെ മുതൽ മിക്ക കമ്പനികളും പകൽ സമയങ്ങളിൽ ഡെലിവറി സേവനങ്ങൾ കാറുകളിൽ മാത്രമാക്കി തുടങ്ങി.

ഫുഡ് ഡെലിവറി ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി കമ്പനികൾ. കനത്ത ചൂടിനെ തുടർന്ന് ഖത്തറിന്റെ മുൻനിര പ്രാദേശിക ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനായ സ്‌നൂനു ഡെലിവറി ജീവനക്കാരുടെ വേനൽക്കാല ആരോഗ്യ സുരക്ഷയ്ക്കായുള്ള ‘നോ റൈഡേഴ്‌സ് അണ്ടർ ദ സൺ’ എന്ന ക്യാംപെയ്ൻ ആരംഭിച്ചു കഴിഞ്ഞു. വേനൽ അവസാനിക്കുന്നത് വരെ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയുള്ള ബൈക്ക് ഡെലിവറി സേവനങ്ങൾ നിർത്തലാക്കി കൊണ്ടുള്ള ക്യാംപെയ്ൻ തുടർച്ചയായ രണ്ടാം വർഷമാണ് നടപ്പാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.