
സ്വന്തം ലേഖകൻ: തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേനൽക്കാല സംരക്ഷണം നൽകുന്നതിനുള്ള ഉച്ചവിശ്രമ വ്യവസ്ഥ ഇന്നു മുതൽ പ്രാബല്യത്തിൽ. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ എല്ലാത്തരം പുറം തൊഴിലുകൾക്കും രാവിലെ 10.00 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ വിലക്കേർപ്പെടുത്തുന്നതാണ് നിയമം.
തൊഴിലാളികൾക്ക് സൂര്യപ്രകാശം നേരിട്ട് ഏൽക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമാണ മേഖലയിൽ ഉൾപ്പെടെ മന്ത്രാലയത്തിന്റെ കർശന പരിശോധനയും തുടങ്ങും.
നിയമം ലംഘിക്കുന്നവർക്കെതിരെ അടച്ചുപൂട്ടൽ, ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാറുണ്ട്. തൊഴിലിടങ്ങളിൽ ആരോഗ്യ ബോധവൽക്കരണ ക്യാംപെയ്‌നുകളും സംഘടിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല