1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2022

സ്വന്തം ലേഖകൻ: ഖ​ത്ത​റി​ന്‍റെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യെ​ല്ലാം ഒ​രു ​​ശൃം​ഖ​ല​യി​ലേ​ക്ക്​ ചേ​ർ​ക്കു​ന്ന ‘സി​ല’ ​മൊ​ബൈ​ൽ ആ​പ്പും വെ​ബ്​​സൈ​റ്റും (www.sila.qa) പു​റ​ത്തി​റ​ക്കി. ‘സി​ല ടേ​ക്സ്​ യു ​ദേ​ർ’ എ​ന്ന പേ​രി​ലെ ബ്രാ​ൻ​ഡ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​യ​ണ്​ ആ​പ്പും വെ​ബ്സൈ​റ്റും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. യാ​ത്ര എ​ളു​പ്പ​വും സ്​​മാ​ർ​ട്ടും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വു​മാ​ക്കു​ന്ന​തി​നാ​യു​ള്ള നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​പ്പി​ലും വെ​ബ്സൈ​റ്റി​ലും രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

വ്യ​ത്യ​സ്​​ത ഗ​താ​ഗ​ത രീ​തി​ക​ൾ സം​യോ​ജി​പ്പി​ച്ച് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള യാ​ത്ര സൗ​ക​ര്യ​പ്ര​ദ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ‘സി​ല’​ക്ക് രൂ​പം​ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം സാ​ങ്കേ​തി​ക​കാ​ര്യ വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖാ​ലി​ദ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ് ഇ​തി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്ന​ത്.

‘സി​ല’ ആ​പ്പും വെ​ബ്സൈ​റ്റും ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ലോ​ഞ്ചി​ന്‍റെ അ​ന്തി​മ​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല പൂ​ർ​ണ​മാ​യും സ​മ​ഗ്ര​മാ​കു​മെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​പ്പ് വെ​ബ്സൈ​റ്റ് ലോ​ഞ്ചി​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഭാ​വി​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക പൊ​തു​ഗ​താ​ഗ​ത ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഹ​ബ്ബാ​യി ‘സി​ല’ മാ​റും -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ റെ​യി​ൽ​വേ​സ്​ ക​മ്പ​നി, മു​വാ​സ​ലാ​ത്ത് (ക​ർ​വ), ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ, മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സ്​ തു​ട​ങ്ങി​യ പൊ​തു​ഗ​താ​ഗ​ത ദാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ‘സി​ല’ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ മെ​ട്രോ, ബ​സ്, ട്രാം, ​ടാ​ക്സി എ​ന്നി​വ​യാ​ണ് സി​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി വി​പു​ലീ​ക​രി​ക്കു​ന്ന ‘സി​ല’​യി​ൽ സ​മ​ഗ്ര പ​ണ​മി​ട​പാ​ട് രീ​തി​ക​ൾ, പു​തി​യ സേ​വ​ന​ങ്ങ​ൾ, ട്രാ​ൻ​സ്​​പോ​ർ​ട്ട് മോ​ഡു​ക​ൾ എ​ന്നി​വ​യെ​ല്ലാം കൂ​ട്ടി​ച്ചേ​ർ​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.