1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2020

സ്വന്തം ലേഖകൻ: ഖത്തറിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഹ്യൂമൻറൈറ്റ്സ്​ വാച്ച് പുറത്തുവിട്ട റിപ്പോർട്ട് വസ്​തുതാ വിരുദ്ധമാണെന്നും ഖത്തറിലെ നിലവിലെ സാഹചര്യവുമായി റിപ്പോർട്ട്​ ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്നും ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ്​ അറിയിച്ചു.

തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കേസുകൾ വളരെ ഒറ്റപ്പെട്ട സംഭവങ്ങളാണ്​. അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജി.സി.ഒ വ്യക്തമാക്കി. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പുതിയ നിയമനിർമാണങ്ങളും നിയമ പരിഷ്കാരങ്ങളും ഭേദഗതിയും മികച്ച തൊഴിൽ അന്തരീക്ഷമാണ് ഖത്തറിലെത്തുന്നവർക്ക് നൽകുന്നത്​.

റിപ്പോർട്ടുകൾ തയാറാക്കുന്നതിനും പുറത്തുവിടുന്നതിനും മുമ്പായി ഖത്തർ സർക്കാറുമായി ബന്ധപ്പെടേണ്ടിയിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും ജി.സി.ഒ വ്യക്തമാക്കി.തൊഴിലാളികളുടെ ഏത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഹ്യൂമൻറൈറ്റ്സ്​ വാച്ചുമായി സഹകരിച്ച്​ പ്രവർത്തിക്കാൻ ഖത്തർ സർക്കാർ തയാറാണ്​. മറ്റു എൻ.ജി.ഒകളുമായും ഖത്തർ ഇക്കാര്യത്തിൽ പ്രവർത്തിച്ചു വരുകയാണ്​.ഹ്യൂമൻറൈറ്റ്സ്​ വാച്ചി​െൻറ റിപ്പോർട്ടിൽ ഉയർത്തിക്കാട്ടിയ പ്രശ്നങ്ങൾ നേരത്തേതന്നെ പരിഹരിച്ചതാണ്​. ചിലതിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ്​ ചൂണ്ടിക്കാട്ടി.

തൊഴിലാളികളു​െട സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഖത്തർ വൻ നടപടികളാണ്​ സ്വീകരിച്ചുവരുന്നത്​. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളിലെ ലംഘനങ്ങൾ കുറ്റകൃത്യമാക്കിയും വേതനം കൃത്യമായി നൽകാത്തതിന് പിഴ തുക വർധിപ്പിച്ചുമുള്ള കരട് നിയമ ഭേദഗതിക്ക്​ ഈയടുത്ത്​ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 2004ലെ 14ാം നമ്പർ നിയമത്തിലെ വകുപ്പുകളിലെ ഭേദഗതിയാണ്​ വരുന്നത്​.

തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെയും ക്യാമ്പുകളിലെയും ആരോഗ്യ സുരക്ഷാ വ്യവസ്​ഥകളും മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കുന്നതിനും തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതമാക്കുന്നതിനും വേതന കുടിശ്ശിക ഇല്ലാതാക്കുന്നതിനും പുതിയ നിയമഭേദഗതി അനുശാസിക്കുന്നുണ്ട്. നിയമലംഘകർക്ക് പിഴത്തുക വർധിപ്പിക്കും. ഏത് തരം നിയമലംഘനങ്ങളും ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കുമെന്നും കരട് നിയമത്തിൽ പറയുന്നുണ്ട്.

2022 ലോകകപ്പിൻെറ വിവിധ ​പ്രവർത്തനങ്ങളുമായി ബന്ധ​​പ്പെട്ട തൊഴിലാളികളു​െട കാര്യത്തിൽ തൊഴിൽ മന്ത്രാലയം മികച്ച നടപടികളാണ്​ സ്വീകരിക്കുന്നത്​. ലോകകപ്പുമായും അതുമായി ബന്ധപ്പെട്ടും മറ്റും നൂറുകണക്കിന്​ അടിസ്​ഥാന സൗകര്യവികസന പദ്ധതികളാണ്​ രാജ്യത്തി​െൻറ മുക്കുമൂലകളിൽ നടക്കുന്നത്​. ഇതി​െൻറയെല്ലാം പിന്നിൽ ലക്ഷക്കണക്കിന്​ തൊഴിലാളികളുടെ അധ്വാനവും വിയർപ്പുമുണ്ട്​. സാധാരണ കുടുംബങ്ങളിൽനിന്നെത്തുന്ന ലോകത്തി​െൻറ വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ അവർ. അവർക്ക്​ മാന്യമായ കൂലിയും തൊഴിൽ–താമസ സൗകര്യങ്ങളും നൽകാത്ത കമ്പനികളെയും ഉദ്യോഗസ്​ഥരെയും കാത്തിരിക്കുന്നത്​ തൊഴിൽ മന്ത്രാലയത്തി​െൻറ കർശന നടപടികളാണ്​.

അ​ല്‍ഷ​ഹാ​നി​യ മേ​ഖ​ല​യി​ല്‍ ഈയടുത്ത്​ തൊ​ഴി​ലാ​ളി​ക​ള്‍ സ​മാ​ധാ​ന​പ​ര​മാ​യ പ​ണി​മു​ട​ക്ക്​ നടത്തിയിരുന്നു. ഈ ​വ​ര്‍ഷം മേ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ വേ​ത​നം തൊ​ഴി​ലു​ട​മ​ക​ള്‍ ന​ല്‍കാ​തി​രു​ന്ന​തി​നെ ​തു​ട​ര്‍ന്നാ​ണിത്. മന്ത്രാലയം ഉ​ട​ന്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യും സം​ശ​യാ​സ്പ​ദ​മാ​യ ര​ണ്ടു ക​മ്പ​നി​ക​ളു​ടെ​യും അം​ഗീ​കൃ​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്​റ്റ്​ ചെ​യ്യു​കയും ചെയ്​തിരുന്നു.

പലവിധ കാരണങ്ങളാൽ കമ്പനി മാസങ്ങളായി ​തൊഴിലാളികൾക്ക്​ വേതനം നൽകിയിരുന്നില്ലെന്ന്​ വ്യക്തമായിരുന്നു.പിന്നീട്​ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ശേ​ഷി​ക്കു​ന്ന വേ​ത​നം പൂ​ര്‍ണ​മാ​യും വേ​ത​ന സം​ര​ക്ഷ​ണ സ​ംവി​ധാ​നം (​ഡ​.ബ്ല്യൂ.പി​.എ​സ് വേ​ജ് പ്രൊ​ട്ട​ക്​ഷ​ന്‍ സി​സ്​റ്റം) മു​ഖേ​ന ഇൗ കമ്പനികൾ ന​ല്‍കി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം കൃ​ത്യ​സ​മ​യ​ത്ത് ന​ല്‍കു​ന്നു​ണ്ടെ​ന്നും വേ​ത​ന കു​ടി​ശ്ശി​ക വ്യ​വ​സ്ഥാ​പി​ത​മാ​യി തീ​ര്‍പ്പാ​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ത​ന​ സം​ര​ക്ഷ​ണ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഖ​ത്ത​ര്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നാണ്​ ഗ​വ​ണ്‍മെ​ൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ഫി​സ് പറയുന്നു​.

ഖത്തർ സർക്കാർ നടപ്പാക്കിയ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം (​ഡ​ബ്ല്യൂ.പി.​എ​സ്) എല്ലാ കമ്പനികളും ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ര​ണ വി​ക​സ​ന തൊ​ഴി​ല്‍ സാ​മൂ​ഹി​ക മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കുന്നുണ്ട്​.ഡ​ബ്ല്യൂ.പി.​എ​സ് നി​യ​മം പാ​ലി​ക്കാ​ന്‍ എ​ല്ലാ ക​മ്പ​നി​ക​ളും ബാ​ധ്യ​സ്ഥ​രാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ക​മ്പ​നി​ക​ള്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​കും. ​ക​മ്പ​നി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്ര​ത്യേ​കി​ച്ച് തൊ​ഴി​ലാളി​ക​ളു​ടെ ശ​മ്പ​ള വി​ത​ര​ണം മ​ന്ത്രാ​ല​യം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.തു​ട​ര്‍ച്ച​യാ​യി ര​ണ്ടു മാ​സം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ശ​മ്പ​ളം ന​ല്‍കാ​തി​രു​ന്നാ​ല്‍ ശ​മ്പ​ള​പ്പ​ട്ടി​ക​യി​ലെ ഒ​രോ തൊ​ഴി​ലാ​ളി​ക്ക​നു​സ​രി​ച്ച് 3000 ഖ​ത്ത​ര്‍ റി​യാ​ല്‍ പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​ം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.