സ്വന്തം ലേഖകൻ: പ്രായപൂർത്തിയാകാത്ത കുട്ടികളെ വാഹനം ഓടിക്കാൻ രക്ഷിതാക്കൾ അനുവദിക്കരുതെന്ന് നിർദേശം. പ്രായപൂർത്തിയാകാത്ത കുട്ടികൾ തെറ്റായ തരത്തിലാണ് വാഹനം ഓടിക്കുന്നത്. പതിമൂന്നും പതിന്നാലും വയസ്സുള്ള കുട്ടികൾക്ക് ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധമില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പൊലീസിലെ ബോധവൽക്കരണ-വിദ്യാഭ്യാസ വകുപ്പ് ഓഫിസർ മിതെബ് അലി അൽ ഖഹ്താനി വ്യക്തമാക്കി.
ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധമില്ലാതെ ചെറുപ്രായത്തിലുള്ള കുട്ടികൾ വാഹനം ഓടിക്കുമ്പോൾ അപകടങ്ങൾക്കു കാരണമാകുമെന്ന് മാത്രമല്ല പൊതുപണം നശിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന എല്ലാ ഗതാഗത ലംഘനങ്ങൾക്കുമുള്ള പിഴത്തുക അടയ്ക്കാനും അപകടങ്ങൾക്കുമുള്ള ഉത്തരവാദിത്തവും രക്ഷിതാക്കൾക്ക് മാത്രമായിരിക്കും.
ലൈസൻസില്ലാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുമ്പോൾ മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണ് രക്ഷിതാക്കൾ ചെയ്യുന്നതെന്നും അൽ ഖഹ്താനി ഓർമപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല