
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ മൊബൈൽ ടിക്കറ്റ് (ഡിജിറ്റൽ പതിപ്പ്) ഉടമകൾക്ക് പ്രിന്റു ചെയ്ത് സുവനീർ ആയി സൂക്ഷിക്കാൻ അവസരം. പ്രിന്റു ചെയ്ത ടിക്കറ്റുകൾ അപേക്ഷകന്റെ മേൽവിലാസത്തിൽ എത്തും. ഫിഫയുടെ വെബ്‌സൈറ്റിൽ പ്രിന്റെടുക്കാനുള്ള സൗകര്യം അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർ അപേക്ഷ നൽകണം. ഒരു സുവനീർ ടിക്കറ്റിന് 10 റിയാൽ ആണ് നിരക്ക്.
യഥാർഥ ഉടമകൾക്ക് അവരുടെ അതിഥികൾക്കൊപ്പം പങ്കെടുത്ത മത്സരങ്ങളുടെ മൊബൈൽ ടിക്കറ്റുകളുടെ പ്രിന്റും എടുക്കാം. അതിഥികൾക്ക് നേരിട്ട് സുവനീർ ടിക്കറ്റ് എടുക്കാൻ കഴിയില്ല. ഒറ്റ ആപ്ലിക്കേഷൻ നമ്പറിൽ എടുത്ത മുഴുവൻ ടിക്കറ്റുകളുടെയും പ്രിന്റ് ഉടമകൾക്ക് ആവശ്യപ്പെടാം. ഫിഫയുടെ https://www.fifa.com/fifaplus/en/articles/souvenir-tickets എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ടിക്കറ്റ് അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്തു ടിക്കറ്റുകളുടെ പ്രിന്റിനായി അപേക്ഷിക്കാം.
ഫിഫ ടിക്കറ്റിങ് അക്കൗണ്ടിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന മേൽവിലാസത്തിൽ പ്രിന്റു ചെയ്ത ടിക്കറ്റുകൾ എത്തും. ഫെബ്രുവരി അവസാനം മുതൽ തപാൽ മുഖേന സുവനീർ ടിക്കറ്റുകൾ വിതരണം ചെയ്യും. ഏപ്രിലിനകം ലഭിക്കും. ഷിപ്പിങ് നിരക്ക് ഉൾപ്പെടെയാണ് 10 റിയാൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല