1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2017

സ്വന്തം ലേഖകന്‍: പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം. സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് 2017, 2022 വര്‍ഷത്തേക്കുള്ള ജനസംഖ്യാ നയം പ്രഖ്യാപിച്ചത്. ജനസംഖ്യാ വളര്‍ച്ചയുടെ ഉയര്‍ന്ന നിരക്ക് നിയന്ത്രിക്കുക, ജനസംഖ്യാ ഘടനയുടെ അനുപാത രാഹിത്യം കുറയ്ക്കുക എന്നിവയാണ് പുതിയ നയപ്രഖ്യാപനത്തിലെ പ്രധാന ലക്ഷ്യങ്ങള്‍.

ഏറ്റവും ഫലപ്രദമായ തരത്തില്‍ ജനസംഖ്യാനയം നടപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് പ്രമേയത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മന്ത്രിസഭയുടെ പ്രത്യേക യോഗത്തില്‍ അനുമതി ലഭിച്ച ശേഷമാണ് നയപ്രഖ്യാപനം. രണ്ടാമത് ദേശീയ വികസനനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രി ഡോ. സലേഹ് ബിന്‍ മുഹമ്മദ് അല്‍ നാബിത് പറഞ്ഞു. ജനസംഖ്യാപരമായി രാജ്യത്തിന്റെ ഭാവിക്ക് ഗുണകരമാകുന്ന തരത്തിലാണ് പുതിയ നയം നടപ്പാക്കുക.

2030 ലെ ഖത്തര്‍ ദേശീയ ദര്‍ശന രേഖയുടെ ലക്ഷ്യങ്ങളിലൊന്നായ വിവരാധിഷ്ടിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെയ്പും പുതിയ നയം ലക്ഷ്യമിടുന്നു. ജനസംഖ്യാ വളര്‍ച്ചയെ തുലനപ്പെടുത്തുകയും സുസ്ഥിര വികസനാവശ്യങ്ങള്‍ നിറവേറ്റുന്നതുമാണ് പുതിയ നയമെന്ന് തൊഴില്‍ മന്ത്രി ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി അല്‍നുഐമിയും അഭിപ്രായപ്പെട്ടു. മാത്രമല്ല പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അല്‍നുഐമി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.