1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2020

സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഏഴു ദിവസം ഹോട്ടൽ/ മറ്റു സ്ഥാപനങ്ങള്‍, ഏഴു ദിവസം വീടുകളിൽ ക്വാറന്റീൻ നിർബന്ധമാക്കിക്കൊണ്ട് ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഈ നിര്‍ദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

യാത്രയ്ക്ക് കുറഞ്ഞത് 72 മണിക്കൂർ മുൻപ് എല്ലാവരും www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ പൂരിപ്പിച്ച് നൽകണം. 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഏഴ് ദിവസം സ്വന്തം ചെലവിൽ അധികൃതർ നിർദേശിക്കുന്ന ഹോട്ടലിലോ മറ്റ് സ്ഥലങ്ങളിലോ ആണ് കഴിയേണ്ടത്. അടുത്ത 7 ദിവസം വീടുകളിലും.

ഗർഭിണികൾ, കുടുംബത്തിൽ ആരെങ്കിലും മരിച്ചതിനെ തുടർന്ന് പോകുന്നവർ, ഗുരുതര രോഗബാധയുള്ളവർ, 10 വയസിന് താഴെ കുട്ടികളുള്ളവർ എന്നിവർക്ക് വീടുകളിൽ തന്നെ 14 ദിവസം ക്വാറന്റീൻ അനുവദിക്കും. ഇൗ ആനുകൂല്യത്തിന് ഒാൺലൈൻ (www.newdelhiairport.in) അപേക്ഷയിൽ അതു രേഖപ്പെടുത്തിയിരിക്കണം.

ഇന്ത്യയിലെത്തുമ്പോൾ തന്നെ ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുള്ളവർക്കും 14 ദിവസവും വീടുകളിൽ ക്വാറന്റീന് അപേക്ഷിക്കാവുന്നതാണ്. ഇതുപക്ഷേ, യാത്രയ്ക്ക് 96 മണിക്കൂനുള്ളിൽ നേടിവയായിരിക്കണം. ഇത് പോർട്ടറിൽ അപ് ലോഡ് ചെയ്യുകയും വേണം. തെറ്റായ റിപ്പോർട്ട് സമർപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഈ റിപ്പോർട്ടിന്റെ കോപ്പി ഇന്ത്യയിലെ വിമാനത്താവളത്തിൽ അധികൃതരെ കാണിക്കണം.

എല്ലാ യാത്രക്കാരും ആരോഗ്യ സെറ്റ് അപ് ആപ്പ് (ആരോഗ്യ സേതു ആപ്) മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്യണം. രോഗലക്ഷണമില്ലാത്തവരെ മാത്രമേ തെർമൽ പരിശോധനയ്ക്ക് ശേഷം തുടർ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. സാനിറ്റൈസർ അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ വിമാനത്താവളങ്ങളിൽ ഉണ്ടായിരിക്കും. അതേസമയം, യാത്രക്കാർ സാമൂഹിക അകലം അടക്കമുള്ള നിബന്ധനകൾ പാലിക്കേണ്ടതാണ്.

പോർട്ടലിൽ നിന്ന് ലഭ്യമാകുന്ന അപേക്ഷഫോറം സ്വയം സാക്ഷ്യപ്പെടുത്തി അതിന്റെ ഒരു കോപ്പി വിമാനത്താവളങ്ങളില്‍ ആരോഗ്യ–ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറണം. പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണുന്നവര്‍‍ക്ക് അധികൃതർ മതിയായ ചികിത്സ ഏർപ്പെടുത്തും.

വീടുകളിൽ മാത്രം ക്വാറന്റീന് അനുവാദം ലഭിച്ചവർ അതാത് സംസ്ഥാനങ്ങളിലെ അധികൃതർക്ക് മുൻപിൽ ഹാജരേക്കേണ്ടതാണ്. ഇത് മൊബൈൽ ഫോൺ വഴിയും ആകാം. അതാത് സംസ്ഥാനങ്ങൾ നിർദേശിക്കുന്ന സ്ഥാപനങ്ങളിലായിരിക്കണം ക്വാറന്റീൻ ചെയ്യേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.