1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2022

സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പാർലമെന്റ് സമ്മേളനത്തുടക്കത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന് എലിസബത്ത് രാജ്ഞി അനാരോഗ്യം മൂലം വിട്ടുനിന്നു. മകനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരനാണു രാജ്ഞിയുടെ പ്രസംഗം വായിച്ചത്. 1963നു ശേഷം ഇതാദ്യമാണു രാജ്​ഞി പാർലമെന്റ് സമ്മേളനത്തുടക്കത്തിൽ പങ്കെടുക്കാതിരിക്കുന്നത്.

നടക്കാൻ പ്രയാസമുള്ളതുകൊണ്ട് ഏതാനും മാസങ്ങളായി എലിസബത്ത് രാജ്ഞി (96) പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നില്ല. പാർലമെന്റ് പ്രഭുസഭയിലെ പ്രത്യേക സിംഹാസനത്തിലിരുന്നാണ് രാജ്ഞി നയപ്രഖ്യാപന പ്രസംഗം നടത്താറുള്ളത്. ഇവിടെ ഇരുന്നായിരുന്നു ഇന്നലെ ഇന്നലെ ചാൾസ് രാജകുമാരന്റെ (73) പ്രസംഗവായന. ചാൾസിന്റെ ഭാര്യ കാമിലയും മൂത്തമകൻ വില്യം രാജകുമാരനും ചടങ്ങിൽ പങ്കെടുത്തു.

ഗർഭിണിയായിരുന്നതിനാൽ 1959ലും 1963ലും രാജ്ഞി നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി എപിസൊഡിക് മൊബിലിറ്റി പ്രോബ്ലംസ് എന്ന് പറയുന്ന അവസ്ഥ രാജ്ഞിയുടെ പല പൊതുപരിപാടികളും റദ്ദാക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിനുള്ള ചികിത്സയിലാണ് രാജ്ഞി എന്ന് നേരത്തേ കൊട്ടാരം വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

വിന്‍ഡ്‌സറില്‍ നിന്നും ടെലിവിഷനിലാണ് രാജ്ഞി നടപടിക്രമങ്ങള്‍ വീക്ഷിച്ചത്. തനിക്ക് പകരക്കാരായി ചാള്‍സ്, വില്ല്യം രാജകുമാരന്‍മാര്‍ പാര്‍ലമെന്റില്‍ എത്തിയതില്‍ രാജ്ഞി ഏറെ അഭിമാനത്തോടെ സാക്ഷ്യം വഹിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 73-കാരനായ ചാള്‍സ് രാജകുമാരന്‍ പ്രിന്‍സ് റെജെന്റായാണ് സ്റ്റേറ്റ് ഓപ്പണിംഗിന് എത്തിയത്. വില്ല്യം ആദ്യമായാണ് പാര്‍ലമെന്റില്‍ ഈ ചടങ്ങിനെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.