1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2017
Sign on door at Harnish Patel’s Lancaster store

 

സ്വന്തം ലേഖകന്‍: യുഎസില്‍ വീണ്ടും വംശീയ അതിക്രമം, ഇന്ത്യക്കാരനെ വെടിവച്ചു കൊന്നു. ബിസിനസുകാരനായ ഹര്‍നിഷ് പട്ടേലാണ് ഇത്തവണ വംശീയവാദികളുടെ ആക്രമണത്തിന് ഇരയായത്. വടക്കന്‍ കരോളിനയില്‍ വീടിന് സമീപത്തായാണ് 43 കാരനായ ഹര്‍നേഷിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി 11.30 തന്റെ സ്ഥാപന പൂട്ടി വെളിയിലിറങ്ങിയ ഹര്‍നേഷ് വീട് എത്തുന്നതിന് 10 മിനിട്ട് മുന്‍പാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമികള്‍ വാന്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചതായാണ് പൊലീസിന്റെ നിഗമനം. ശരീരത്തില്‍ നിരവധി വെടിയേറ്റു. വെടിയൊച്ചകേട്ട് പരിസരവാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ കൊലക്കു പിന്നിലെ പ്രകോപനം എന്താണെന്ന് അറിയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യന്‍ എന്‍ജിനിയര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ നടുക്കം വീട്ടുമാറുന്നതിനുമുമ്പേ അമേരിക്കയില്‍ ഇന്ത്യന്‍ വംശജനുനേരെ വീണ്ടും ആക്രമണം നടന്നത് പ്രവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കാരനായ യുവ എന്‍ജിനിയറെ മുന്‍ നാവിക ഉദ്യോഗസ്ഥനായ വെള്ളക്കാരന്‍ വെടിവച്ച് കൊന്നത്.

ശ്രീനിവാസ് കുച്ചിബോട്‌ല എന്ന ഇന്ത്യന്‍ എന്‍ജിനിയറാണ് കഴിഞ്ഞ ബുധനാഴ്ച കന്‍സാസിലെ ബാറില്‍വച്ച് വെടിയേറ്റ് മരിച്ചത്. എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂവെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി ശ്രീനിവാസിനുനേരെ വെടിവെപ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചിരുന്നു.

ഈ നടുക്കം മാറുന്നതിന് മുന്‍പാണ് മറ്റൊരു ഇന്ത്യാക്കാരനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം സംഭവം വംശീയ അധിക്ഷേപമാണോ എന്ന് പറയാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.