സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം, ഫ്‌ലോറിഡയില്‍ കണ്ണൂര്‍ സ്വദേശിക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശിയായ ഷിനോയ് മൈക്കിളിനാണ് വെട്ടേറ്റത്. കറുത്ത വര്‍ഗക്കാരനായ ഒരാളാണ് ഇദ്ദേഹത്തെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഡിക്‌സി ഹൈവേയ്ക്ക് സമീപമുള്ള ഹൈവേയിലെ ഒരു കടയില്‍ വച്ചായിരുന്നു അക്രമം. കടയിലെ മറ്റൊരു ജീവനക്കാരിയെ കറുത്ത വര്‍ഗക്കാരന്‍ ചീത്ത വിളിച്ചതിനെ തുടര്‍ന്ന് ഷിനോയ് ഇടപെട്ടപ്പോഴാണ് ഇയാള്‍ വെട്ടിയത്. വംശീയ വിദ്വേഷിയാണ് അക്രമിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജെറമിയ ഹെന്റിക്‌സ് എന്ന കറുത്ത വര്‍ഗക്കാരനായ അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കടയിലേയ്ക്ക് എത്തിയ ആക്രമി പ്രകോപനം കൂടാതെ കത്തിക്കൊണ്ട് ഷിനോയുടെ കയ്യില്‍ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഷിനോയിയെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ അറബികളാണ്, തനിക്ക് അറബികളെ ഇഷ്ടമില്ലാത്തതുകൊണ്ടാണ്’ താന്‍ ആക്രമിച്ചതെന്നും ജറമിയ പോലീസിനോട് വെളിപ്പെടുത്തി. സിസിടിവി യുടെ സഹായത്തോടെയാണ് അക്രമിയെ പോലീസ് പിടികൂടിയത്.
ഷിനോയിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഫ്‌ളോറിഡയില്‍ വെസ്റ്റ് പാം ബീച്ചിനു സമീപം അഞ്ചു വര്‍ഷമായി കണ്‍വീനിയര്‍ സ്‌റ്റോര്‍ നടത്തിവരുകയാണ് ഷിനോയ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല