1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2016

സ്വന്തം ലേഖകന്‍: ‘ഹൈഹീലിട്ട മനുഷ്യക്കുരങ്ങ്’, മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച് യുഎസ് വനിതകളുടെ ഫേസ്ബുക്ക് പോസ്റ്റ്. വെര്‍ജീനിയ ഡവലപ്‌മെന്റ് ഗ്രൂപ് ഡയറക്ടറും ?ക്‌ളേ കൗണ്ടി മേയറുമാണ് അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമക്ക് നേരെ വംശീയ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

വെര്‍ജീനിയ ഡവലപ്‌മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ്‌ലര്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിറകെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. വൈറ്റ് ഹൗസില്‍ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേല്‍ക്കുന്നതില്‍ സന്തോഷം തോന്നുന്നു. ഹൈഹീല്‍ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി എന്നായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.

തൊട്ടുപിന്നാലെ പോസ്റ്റിനെ അനുകൂലിച്ച് ക്ലേ കൗണ്ടി മേയര്‍ ബെവര്‍ലി വേലിങ് മറ്റൊരു കുറിപ്പിട്ടത് വിവാദം ആളിക്കത്തിച്ചു. മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ പോസ്റ്റുകള്‍ രണ്ടുപേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, ഫേസ്ബുക്കില്‍ നിന്ന് ഇവരുടെ അക്കൗണ്ടുകള്‍ തന്നെ അപ്രത്യക്ഷമായി. രണ്ടുപേരെയും ഇപ്പോള്‍ ഫോണില്‍ പോലും ലഭിക്കുന്നില്ല എന്ന് അടുത്ത വൃത്തങ്ങളും പറയുന്നു.

വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്. ഇവരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് നിരവധി ഓണ്‍ലൈന്‍ പരാതികള്‍ ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.