1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2018

സ്വന്തം ലേഖകന്‍: അത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട്; ഒപ്പിടുമ്പോള്‍ ഞാനായിരുന്നില്ല അധികാരത്തില്‍; റഫാല്‍ വിവാദത്തില്‍ കൈകഴുകി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരിനോടോ വിമാനക്കമ്പനിയായ ദസ്സോയോടോ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു മാക്രോണിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇക്കാര്യം നിഷേധിക്കാതെയായിരുന്നു മാക്രോണിന്റെ പ്രതികരണം. താന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പാണ് ഇടപാട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ ഫ്രാന്‍സിന് കൃത്യമായ നിയമങ്ങളുണ്ട്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു സര്‍ക്കാരുകള്‍ തമ്മിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സൈനികപ്രതിരോധ മേഖലകളിലുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗമായിരുന്നു കരാര്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദി ഏതാനും ദിവസം മുന്‍പ് പറഞ്ഞ കാര്യമാണ് ഇവിടെ സൂചിപ്പിക്കാനുള്ളത് മാക്രോണ്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷനൊപ്പം കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിആണ് ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.