1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2018

സ്വന്തം ലേഖകന്‍: രാജ്യത്തിന് ആവശ്യമുള്ളത് 126 യുദ്ധവിമാനങ്ങള്‍; എന്തുകൊണ്ട് 36 റഫാല്‍ ജെറ്റുകള്‍ റഫാല്‍ വിവാദത്തില്‍ അടുത്ത വെടിപൊട്ടിച്ച് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരും ഫ്രാന്‍സിന്റെ ഡാസോ ഏവിയേഷനുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ യഥാര്‍ഥത്തില്‍ ഇത്തരമൊരു അത്യാവശ്യമുണ്ടായിരുന്നെങ്കില്‍ എല്ലാ വിമാനങ്ങളും ഒരുമിച്ച് എത്തിക്കാന്‍ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

2019ലും 2022ലുമായി രണ്ട് ഘട്ടങ്ങളിലായാണ് ഡാസോ ഏവിയേഷന്‍ 36 യുദ്ധ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറുക. റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും അതുകൊണ്ടാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിക്കാന്‍ ഭയപ്പെടുന്നതെന്നും ചതുര്‍വേദി ആരോപിച്ചു.

‘കോടീശ്വരനായ സുഹൃത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ രാജ്യതാല്‍പര്യങ്ങള്‍ ബലികഴിക്കുകയാണ്. അല്ലെങ്കിലെങ്ങനെ 576 കോടി രൂപ വില വരുന്ന വിമാനത്തിന് 1,670 കോടി രൂപയാകും. 70 വര്‍ഷമായി സര്‍ക്കാര്‍ മേല്‍നോട്ടത്തിലായിരുന്ന പ്രതിരോധ മേഖലയുടെ നിയന്ത്രണം വെറും 12 ദിവസം മാത്രം പ്രായമുള്ള ഒരു കമ്പനിയെ ഏല്‍പ്പിച്ചതിന് പ്രധാനമന്ത്രി വിശദീകരണം തരണം,’ ചതുര്‍വേദി ആവശ്യപ്പെട്ടു.

റഫാല്‍ പോര്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരംമുട്ടിയിരിക്കുകയാണെന്നും ആവശ്യമായ രേഖകള്‍ ലഭിച്ചാലുടന്‍ കോടതിയെ സമീപിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അറിയിച്ചു. വിമാനം വാങ്ങല്‍ നയത്തിലെ നിബന്ധനകള്‍ കണക്കിലെടുക്കാതെയും വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയുമാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഇടപാടില്‍ ഒപ്പുവെച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.