1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2018

സ്വന്തം ലേഖകന്‍: രാജസ്ഥാനിലും വാക്ക് പാലിച്ച് കോണ്‍ഗ്രസ്; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ‘ഞങ്ങള്‍ ചോദിച്ചത് പത്തു ദിവസം, പക്ഷെ രണ്ട് ദിവസത്തിനകം നടപ്പിലാക്കി,’ ബിജെപിയെ ഉന്നംവച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. ഒരാഴ്ചയ്ക്കുള്ളില്‍ 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളല്‍. മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട് മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിറക്കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും രംഗത്തെത്തിയിരുന്നു. പത്ത് ദിവസത്തിനകം സംസ്ഥാനത്തെ കാര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചത്.

നേരത്തെ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ തങ്ങളനുവദിക്കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നാലര വര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാന്‍ മോദി തയാറായില്ലെന്നും രാഹുല്‍ പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത രാഹുല്‍ ഗാന്ധി ‘ഞങ്ങള്‍ ചോദിച്ചത് പത്തു ദിവസം. പക്ഷെ നടപ്പിലാക്കിയത് രണ്ട് ദിവസത്തിനകം,’ എന്ന് ട്വീറ്റ് ചെയ്തു.

പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. 2018 മാര്‍ച്ച് 31ന് ശേഷം ബാങ്കുകളില്‍ നിന്നെടുത്ത കടമാണ് മധ്യപ്രദേശില്‍ എഴുതിതള്ളിയത്. ഛത്തീസ്ഗഢില്‍ കാര്‍ഷിക കടം എഴുതി തള്ളിയതിന് പുറമെ കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില ക്വിന്റലിന് 1700ല്‍ നിന്ന് 2500 ആക്കി ഉയര്‍ത്തുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.