1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2023

സ്വന്തം ലേഖകൻ: ലണ്ടനിലെ വീട്ടിൽ നിന്നും പത്തനംതിട്ടയിലുള്ള സ്വന്തം വീട്ടിലേക്ക്‌ കാറിൽ യാത്ര തിരിച്ച് യുകെ മലയാളിയും സിനിമാ നിർമാതാവുമായ രാജേഷ് കൃഷ്ണ. മാരകരോഗം ബാധിച്ച കുട്ടികളെ സഹായിക്കാനായി ഈ മാസം 20ന് ആരംഭിച്ച ‘ലണ്ടൻ ടു കേരള’ ക്രോസ് കൺട്രി റോഡ് ട്രിപ്പ് 55 ദിവസം കൊണ്ട് 75 നഗരങ്ങൾ കടന്ന് 20,000 കിലോമീറ്ററുകൾ താണ്ടി കൊച്ചിയിലെത്തും.

മാരകമായ രോഗങ്ങളുള്ള കുട്ടികളെ സഹായിക്കുന്നതിനായി രൂപീകരിച്ച റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനാണ് യാത്ര. ബ്രെയിൻ ട്യൂമർ ബാധിച്ച് അന്തരിച്ച റയാൻ നൈനാന്റെ സ്മരണാർഥം ആരംഭിച്ചതാണിത്. തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്കും ചാരിറ്റി വഴി സഹായമെത്തിക്കും.

എട്ടാംവയസ്സിൽ ബ്രെയിൻട്യൂമർ ബാധിച്ച് മരിച്ച യുകെ മലയാളി റയാൻ നൈനാൻ

എട്ടാംവയസ്സിൽ ബ്രെയിൻട്യൂമർ ബാധിച്ച് മരിച്ച യുകെ മലയാളി റയാൻ നൈനാന്റെ സ്‌രണാർഥം ആരംഭിച്ചതാണ് റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി (ആർഎൻസിസി). മാരകരോഗങ്ങളുള്ള കുട്ടികളെ സഹായിക്കുക എന്നതാണ് ചാരിറ്റിയുടെ പ്രധാന ലക്ഷ്യം. യുകെയിലെ ഹെലൻ ഹൗസ് ഹോസ്‌പിസ്, ഇയാൻ റെന്നി നഴ്‌സിങ്‌ ടീം, തിരുവനന്തപുരത്തെ റീജണൽ ക്യാൻസർ സെന്റർ എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്കാണ്‌ സഹായമെത്തിക്കുക.

നിലവിൽ രാജേഷ്‌ കൃഷ്‌ണ ഓസ്ട്രിയയിലെ വിയന്നയിലെത്തിയിട്ടുണ്ട്‌. യൂറോപ്പ് കഴിഞ്ഞാൽ തുർക്കി, ഇറാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, ചൈന, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് നേപ്പാൾവഴി ഇന്ത്യയിലെത്താനാണ് പദ്ധതി. വോൾവോ എക്‌സി 60 യിൽ 75 നഗരങ്ങളിലൂടെ യാത്ര കടന്നുപോകുന്നു.

പത്തനംതിട്ട വാര്യാപുരം ടി ജി കൃഷ്‌ണപിള്ളയുടെയും ടി കെ രമാഭായിയുടെയും മകനാണ് രാജേഷ് കൃഷ്‌ണ. ഭാര്യ അരുണനായർ ലണ്ടനിലെ എൻഎച്ച്എസ്‌ ക്യാൻസർ റിസർച്ചിൽ ജോലി ചെയ്യുന്നു. ദീർഘകാലമായി യുകെയിലാണ്‌ താമസം. രാജേഷ് കൃഷ്ണയുടെ സുഹൃത്തുക്കളും യുകെ മലയാളികളുമായ ജോൺ നൈനാനും ഭാര്യ ആശ മാത്യുവും ചേർന്നാണ് ആർഎൻസിസിക്ക് തുടക്കം കുറിച്ചത്.

രാജേഷ് ലപ്പോഴായി ഇത്തരം ഒരു യാത്രയ്ക്ക് തുടക്കമിട്ടെങ്കിലും ഒട്ടേറെ പ്രതിബന്ധങ്ങളുണ്ടായി. പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് പോകാന്‍ വീസ പ്രശ്‌നം നേരിട്ടതും കോവിഡ് പ്രതിസന്ധിയും മുൻപ് നിശ്ചയിച്ച യാത്രകൾക്ക് തടസ്സമായിരുന്നു. വിവിധ രാജ്യങ്ങളിലുള്ളവർക്ക് ചാരിറ്റിയിലേക്ക് തുകകൾ അതാത് രാജ്യങ്ങളിലെ കറൻസിയിൽ നൽകാൻ കഴിയും. ഓൺലൈനായാണ് അതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.

യാത്രയെക്കുറിച്ചും ചാരിറ്റിയെക്കുറിച്ചും കൂടുതലറിയാൻ https://www.london2kerala.com, http://www.rncc.org.uk എന്നീ വൈബ് സൈറ്റുകൾ സന്ദർശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.