1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2015

ടോം ശങ്കൂരിക്കല്‍: തുടര്‍ച്ചയായി മരണ കാഹളം മുഴക്കി വിധി തകര്ത്താടുമ്പോള്‍ അതിനെ എങ്ങനെ നേരിടണം എന്നറിയാതെ നിസ്സഹായരായി പകച്ചു നിക്കുകയാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍. കഴിഞ്ഞ അഞ്ചു മാസത്തിനിടെ വിധി അവരുടെ ഇടയില്‍ നിന്നും അടര്‍ത്തി കൊണ്ട് പോയതു ഉറ്റവരായ മൂന്നു പേരെയാണ്. അതിന്റെ അവസാനത്തെ ഇരയാണ് ഈ കഴിഞ്ഞ ഡിസംബര്‍ 7ആം തിയതി മരണത്തിനു കീഴടങ്ങിയ രാജീവ് ജേക്കബ്.

ഈ കഴിഞ്ഞ ജൂണ് 28നു മാത്രം തങ്ങളില്‍ നിന്നും പിരിഞ്ഞു പോയ തങ്ങളുടെ 12 വയസു മാത്രം പ്രായമുള്ള രണ്ടാമത്തെ മകളായ അലീഷയുടെ വേര്‍പാടില്‍ മനം നൊന്തു കരഞ്ഞിരുന്ന രാജീവ് ആണ് തന്റെ ഏറ്റവും പ്രീയപ്പെട്ട വാവച്ചിയുടെ അടുത്തേക്ക് യാത്ര പറഞ്ഞു പോയിരിക്കുന്നത്. അഞ്ചു മാസത്തിനിടെ തങ്ങളുടെ രണ്ടാമത്തെ ദുരന്തത്തെയും അഭിമുഖീകരിക്കുന്ന ബീനയും കുടുംബത്തെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കുഴയുകയാണ് ദുരന്തങ്ങള്‍ ഏറ്റു വാങ്ങി മരവിച്ചു നില്‍ക്കുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍.

നിറഞ്ഞു വിഞ്ഞുന്ന മനസ്സോടെ ആണെങ്കിലും രാജീവിന്റെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളും രാജീവ് അങ്കമായിട്ടുള്ള ബ്രിസ്റ്റോള്‍ സെന്റ്. തോമസ് മാര്‍ത്തോമ്മാ പള്ളി കുടുംബാങ്കങ്ങളും. വെറും അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് തങ്ങളെ വിട്ടു പോയ വാവച്ചിയെ സംസ്‌കരിച്ചിരിക്കുന്ന അതേ കുഴിമാടത്തില്‍ തന്നെയാണു രാജീവിനും അന്ത്യ വിശ്രമം ഒരുങ്ങുന്നത്.

ബ്രിസ്റ്റോള്‍ സെന്റ്. തോമസ് മാര്‍ത്തോമ്മാ പള്ളി വികാരി ഫാ. എബ്രഹാം പി മാത്യുവിന്റെ കാര്‍മികത്വത്തില്‍ ഡിസംബര്‍ 23 ബുധനാഴ്ച 11:30നു ചെല്‍റ്റെന്‍ഹാം സേക്രെറ്റ് ഹാര്‍ട്ട് പള്ളിയില്‍ വെച്ചാണ് സംസ്‌കാര പ്രാര്ത്ഥന ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പള്ളിയില്‍ വെച്ചു തന്നെ രാജീവിനെ അവസാനമായി ഒരു നോക്കു കാണുവാനുമുള്ള അവസരവും ഒരുക്കുന്നതാണ്. അതിനെ തുടര്‍ന്ന് ചെല്‍റ്റെന്‍ഹാം സെമിട്രിയില്‍ വെച്ചു രണ്ടു മണിയോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. അതിനെ തുടര്‍ന്ന് ചെല്‍റ്റെന്‍ഹാം പ്രെസ്ട്ബറി ഹാളില്‍ വെച്ചു ചെറിയ റെഫ്രെഷ്‌മെന്റിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

യു കെ യിലെ തന്നെ നാനാ ഭാഗത്ത് നിന്നും രാജീവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായി ഏതാണ്ട് അഞ്ഞൂറോളം ആളുകളെ പ്രതീക്ഷിക്കുന്നതിനാല്‍ കാര്‍ പാര്‍കിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് സംസ്‌കാര പ്രാര്ത്ഥന നടക്കുന്ന സേക്രെറ്റ് ഹാര്‍ട്ട് പള്ളിയുടെ തൊട്ടടുത്തുള്ള ചെല്‍റ്റെന്‍ഹാം സെന്റ്. എഡ്വേഡ് സ്‌കൂളിലാണ്.

ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രടറി ശ്രീ എബിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സമൂഹം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് കൊണ്ട് തളര്‍ന്നു പോകാതെ പരസ്പരം അശ്വസിപ്പിച്ചു കൊണ്ട് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള എല്ലാ വിധ തയ്യാരെടുപ്പുകളുമായി മുന്നോട്ട് പോവുകയാണ്. ജി എം എ യിലെ സജീവ സാന്നിധ്യവും തങ്ങളുടെ പ്രീയപ്പെട്ടവനുമായിരുന്ന രാജീവിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ തരിച്ചു നിക്കുന്ന അവര്‍ക്ക് ആഘോഷങ്ങളെ പറ്റി ചിന്തിക്കുവാന്‍ പോലുമുള്ള ഒരു മാനസീക അവസ്ഥ ഇല്ലാതായിരിക്കുന്നു.

അതുകൊണ്ട് തന്നെയാണു സിനിസ്റ്റാര്‍ ഭാമയുടെ നേതൃത്വത്തില്‍ ഉള്ള സ്റ്റേജ് ഷോ അടക്കം വളരെ മികച്ച രീതിയില്‍ അവര്‍ നടത്താന്‍ ഉദ്ധേശിച്ചിരുന്ന അവരുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ പോലും വേണ്ട എന്ന് വെച്ചത്. തങ്ങളുടെ കുടുംബത്തിലെ അലീഷ മോള്‍, സണ്ണി സെബാസ്റ്റ്യന്‍ ഒടുവിലിതാ രാജീവ് ജേകബ് അങ്ങിനെ മൂന്നു അംഗങ്ങള്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ പൊഴിഞ്ഞപ്പോള്‍ അവര്‍ക്ക് മരവിച്ച മനസല്ലാതെ ക്രിസ്മസ് അടക്കം ഒരു ആഘോഷത്തിനും മനസ്സ് സമ്മതിക്കുന്നില്ല.

രാജീവിന്റെ അമ്മക്ക് പ്രായാധിക്യം കാരണം സംസ്‌കാര ചടങ്ങുകള്‍ക്ക് നാട്ടില്‍ നിന്നും എത്തി ചേരാന്‍ കഴിയാത്തത് കൊണ്ട് രാജീവിന്റെ അമ്മയ്ക്കും യു കെയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജീവിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സംസ്‌കാര ചടങ്ങുകളുടെ തത്സമയ ദൃശ്യ സംപ്രേക്ഷണവും ലഭ്യമാക്കുന്നതാണ്. യു കെ യിലെ പ്രശസ്ത വീഡിയോ ഗ്രാഫെറും വിവിധ പരിപാടികളുടെ തത്സമയ പ്രക്ഷേപണം നടത്തി ഇന്ന് യു കെയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിബി കുര്യന്‍ ആണ് ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. സംസ്‌കാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഡിസംബര്‍ 23 നു രാവിലെ 10:30 മുതല്‍ താഴെ കാണുന്ന ലിങ്കിലൂടെ ലഭ്യമാകുന്നതായിരിക്കും.

http://sibystudio.com/

സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിക്കുന്നവര്‍ക്ക് പൂക്കള്‍ കൊണ്ടുവന്നു അര്‍പ്പിക്കാമെങ്കിലും അതിനു പകരം അതിനു ചിലവാകുന്ന തുക രാജീവും ബീനയും പിന്തുണക്കുന്ന ‘Children in Need’ എന്ന ചാരിറ്റി സങ്കടനക്ക് നല്‍കണം എന്നാണു അവരുടെ കുടുംബം താല്പര്യപെടുന്നത് . അതിനായി ഒരു ചാരിറ്റി ബോക്‌സ് അന്നേ ദിവസം പ്രദര്‍ശിപ്പിക്കുകയും അതില്‍ തുക നിക്ഷേപിക്കുവാനുമുള്ള സൌകര്യവും ഒരുക്കുന്നതുമായിരുക്കും. അതിലൂടെ സംഭരിക്കുന്ന മുഴുവന്‍ തുകയും ‘Children in Need’ ചാരിറ്റി സങ്കടനക്ക് നല്‍കുന്നതുമായിരിക്കും.

സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളുടെ അഡ്രസ്സുകള്‍:

Car parking at: St. Edward’s School, Cirencester Road, Charlton Kings, Cheltenham, GL53 8EX

Final service prayers at: Sacred Heart Church, Moorend Road, Charlton Kings, Cheltenham, GL53 9AU

Funeral Service at: Cheltenham Cemetery , Bouncers Lane, Cheltenham, GL52 5JT

Refreshment at: Prestbury Hall , Bouncers Lane, Cheltenham, GL52 5JF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.