1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2023

സ്വന്തം ലേഖകൻ: മുസ്‌ലിംകൾ അല്ലാത്തവർക്കു റമസാനിൽ ഭക്ഷണം ലഭ്യമാക്കാനും ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കാനും നഗരസഭ പ്രത്യേക പെർമിറ്റ് നൽകും. മാളുകളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ നഗരസഭയിൽ നിന്നുള്ള പ്രത്യേകം അനുമതിയോടെ മാത്രമേ പ്രവർത്തിക്കാവൂ. നോമ്പിൽ ഉൾപ്പെടാത്തവർക്കു ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നഗരസഭയുടെ ഉത്തരവ്.

കഫറ്റീരിയകൾ, റസ്റ്ററന്റുകൾ, മധുര പലഹാര വിതരണ സ്ഥാപനങ്ങൾ, പൈതൃക വിഭവ കേന്ദ്രങ്ങൾ എന്നിവയ്ക്കു റമസാൻ സായാഹ്നങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കാനും പെർമിറ്റ് വേണം. വ്യവസ്ഥകളോടെയാണു അനുമതി നൽകുകയെന്ന് മുനിസിപ്പാലിറ്റിയിലെ പൊതു ആരോഗ്യ വകുപ്പ് തലവൻ ആദിൽ ഉമർ സാലിം പറഞ്ഞു.

വ്യവസായ മേഖല അഞ്ചിലെ ഭക്ഷ്യ നിരീക്ഷണ കാര്യാലയത്തിലാണ് അപേക്ഷ നൽകേണ്ടത്. വ്രതകാല പകലുകളിൽ ഭക്ഷണം പാഴ്സൽ മാത്രമേ പാടുള്ളൂ. റസ്റ്ററന്റിൽ ഇരുന്നു കഴിക്കാൻ അനുമതിയില്ല. പുറത്തുവച്ചു ഭക്ഷണമുണ്ടാക്കുന്നതും നിരോധിച്ചു. ചില്ലിട്ട അലമാരയിൽ വേണം ഭക്ഷണം സൂക്ഷിക്കാൻ. തുരുമ്പെടുക്കാത്ത പാത്രത്തിൽ വിഭവങ്ങൾ വയ്ക്കണം.

മൂടാത്ത നിലയിൽ പ്രദർശിപ്പിക്കാൻ പാടില്ല. റമസാനോട് അനുബന്ധിച്ച് എമിറേറ്റിൽ നടക്കുന്ന പരിപാടികളിലേക്കും റമസാൻ തമ്പുകളിലേക്കുമുള്ള ജല-വൈദ്യുതി വിതരണത്തിനുള്ള അപേക്ഷകൾ ഷാർജ ജല – വൈദ്യുത, വാതക വകുപ്പും സ്വീകരിച്ചു തുടങ്ങി. പകൽ ഭക്ഷണം തയാറാക്കി വിൽപന നടത്തുന്നതിനു 3000 ദിർഹം ഫീസ് നൽകണം.

നോമ്പുതുറ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും 500 ദിർഹം ഫീസ് നൽകണം. റമസാനിൽ പൊതു ഇടങ്ങളിൽ പരസ്യമായ കഴിക്കുകയോ കുടിക്കുകയോ ചവയ്ക്കുകയോ ചെയ്യരുത്. ച്യൂയിങ് ഗം ചവയ്ക്കുന്നതും നിയന്ത്രണത്തിന്റെ പരിധിയിൽ വരും.

എന്നാൽ, െകട്ടിടങ്ങൾക്കുള്ളിൽ ഈ നിബന്ധന ബാധകമല്ല. ദുബായിൽ നോമ്പ് എടുക്കാത്തവർക്കുള്ള നിബന്ധനകൾ കർശനമല്ല. അക്രമം, തർക്കം, സഭ്യമല്ലാത്ത പെരുമാറ്റം എന്നിവ പൂർണമായും ഒഴിവാക്കണം. പൊതു ഇടങ്ങളിൽ മാന്യത പാലിക്കണം. ഇഫ്താറിനുള്ള ക്ഷണം നിരസിക്കരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.