1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2023

സ്വന്തം ലേഖകൻ: റമസാൻ പ്രമാണിച്ചു യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ്. കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക.

ഇന്നു (31) മുതൽ ഏപ്രിൽ 16 വരെ ഇക്കണോമി ക്ലാസിൽ 40 കിലോഗ്രാമും ബിസിനസ് ക്ലാസിൽ 50 കിലോ ഗ്രാമും ബാഗേജ് കൊണ്ടുപോകാമെന്നു ഗൾഫ് – മധ്യപൂർവദേശം – ആഫ്രിക്ക റീജനൽ മാനേജർ പി.പി.സിങ് അറിയിച്ചു.

നേരത്തെ ഇത് യഥാക്രമം 30, 40 കിലോഗ്രാമായിരുന്നു. യുഎഇയിൽ നിന്നു നിത്യേന 77 എയർ ഇന്ത്യ വിമാനങ്ങൾ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പറക്കുന്നുണ്ട്. 16,000 ത്തിലേറെയാണു ആകെ സീറ്റ്. വിവരങ്ങൾക്ക്: +97142371888.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.