1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2024

സ്വന്തം ലേഖകൻ: സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലർ പ്രകാരം റമസാനിൽ വിവിധ ബാങ്ക് ശാഖകളിൽ സേവനങ്ങൾ ലഭ്യമാവുന്ന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഷെയ്ഖ അൽ ഈസ അറിയിച്ചു.

ബാങ്കുകളുടെ ആസ്ഥാന കേന്ദ്രങ്ങളും, ശാഖകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 വരെ ഒരു ഷിഫ്റ്റിൽ ആയിരിക്കും പ്രവർത്തിക്കുക. കുവൈത്ത് ഇന്‍റർനാഷനൽ എയർപോർട്ടിൽ 24/7 പ്രവർത്തിക്കുന്ന ശാഖകളുടെ പ്രവർത്തനം ഓരോ ബാങ്കുകളുടെയും വിവേചനാധികാരത്തിൽ നിർണ്ണയിക്കുന്ന പ്രവൃത്തി സമയം അടിസ്ഥാനമാക്കിയായിരിക്കും.

വാണിജ്യ സമുച്ചയങ്ങളിലെ ശാഖകൾ – രാവിലെ 11:00 മുതൽ 3:30 വരെ പ്രവർത്തിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ വാണിജ്യ സമുച്ചയങ്ങളിലെ ശാഖകൾ രാത്രി 8:00 മുതൽ 11:30 വരെ ആണ് പ്രവർത്തിക്കുക. ഓൺലൈൻ ബാങ്കിങ്ങും, ഓട്ടോമേറ്റഡ് സേവനങ്ങളും തൽസ്ഥിതിയിൽ തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.