1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ ശരീരം പുഴുവരിച്ചാലും ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് നിലനില്‍ക്കുമെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശരീരം പുഴുക്കളുടെ ഭക്ഷണമാകുന്‌പോഴും ഇസ്‌ലാമിക് റിപ്പബ്‌ളിക് നിലനില്‍ക്കുമെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ് തുറന്നടിച്ചു.

ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറുന്നതായി ട്രംപ് അറിയിച്ചതിനു പിന്നാലെയാണ് ഖമനയ് ഇതു പറഞ്ഞത്. കരാര്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്ന ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ആണവ പരിപാടികള്‍ നിയന്ത്രിക്കാന്‍ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയെടുത്ത് 2015ലുണ്ടാക്കിയ കരാറില്‍നിന്ന് പിന്മാറുകയാണെന്നു ചൊവ്വാഴ്ചയാണു ട്രംപ് പ്രഖ്യാപിച്ചത്. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും കരാറില്‍ പങ്കാളികളാണ്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കരാര്‍ റദ്ദാക്കാതിരിക്കാന്‍ തങ്ങളാലാവുന്നവിധം ട്രംപിനോട് അഭ്യര്‍ഥിച്ചവരാണ്. ഇവരുമായി കരാര്‍ തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍ നേതൃത്വം.

യൂറോപ്യന്‍ രാജ്യങ്ങളുമായി കരാര്‍ തുടരാന്‍ ഇറാനു താത്പര്യമുണ്ട്. പക്ഷേ, അവരെ അത്ര വിശ്വാസമില്ലെന്നും ടെഹ്‌റാനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത ഖമനയ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇറാനില്‍ നടന്ന ട്രംപ്‌വിരുദ്ധ പ്രകടനങ്ങളില്‍ അമേരിക്കന്‍ പതാകകള്‍ കത്തിച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.