സ്വന്തം ലേഖകന്‍: കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ടീമില്‍ ഇടമില്ല; പാണ്ഡ്യയ്ക്കും രാഹുലിനും പിന്നാലെ പുലിവാല് പിടിച്ച് രണ്‍വീര്‍ സിംഗ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും പുറത്ത്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധമായ രീതിയിലുള്ള പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇരുവര്‍ക്കുമെതിരായ ബി.സി.സി.ഐ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെയാണ് സസ്‌പെന്‍ഷനെന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരായ സസ്‌പെന്‍ഷന്‍ ഭരണസമിതി അംഗം ഡയാന എഡുല്‍ജിയും അംഗീകരിച്ചതോടെയാണ് അച്ചടക്ക നടപടി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ.എല്‍ രാഹുലിനെ ആദ്യ ഏകദിനത്തിനുള്ള ടീം സെലക്ഷനില്‍ പരിഗണിക്കുന്നില്ലെന്നും ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാകില്ലെന്നും ബി.സി.സി.ഐയോട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ക്രിക്കറ്റ് താരങ്ങളായ കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം വന്നിരിക്കുന്നത്. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് താരം പറഞ്ഞ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തിയത്
ആദ്യ സിനിമയായ ബാന്‍ഡ് ബജാ ഭാരത് എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനായാണ് രണ്‍വീര്‍ സിംഗും ബോളിവുഡ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയും കോഫി വിത്ത് കരണ്‍ ഷോയില്‍ എത്തിയത്. അന്നത്തെ ആ ചാറ്റ് ഷോയ്ക്കിടെ അനുഷ്‌ക്കയെക്കുറിച്ചും കരീനയെക്കുറിച്ചും രണ്‍വീര്‍ സിംഗ് പറയുന്ന വിവാദ പരാമര്‍ശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
https://twitter.com/PUNchayatiii/status/1083249378591031298
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല