1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2019

സ്വന്തം ലേഖകന്‍: ലൈംഗിക ചൂഷണത്തിന് ഇരയായ ശേഷം അനുഭവിക്കേണ്ടി വന്ന കടുത്ത വിഷാദത്തെ തുടര്‍ന്ന് നെതര്‍ലന്‍ഡില്‍ 17 കാരി ദയാവധത്തിന് വിധേയയായി എന്ന് റിപ്പോര്‍ട്ട്. നോവ പൊത്തോവനാണ് മനോവേദന സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ലോകത്തില്‍ ഒന്നിനും തന്നെ പ്രചോദിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് നോവ തനിക്കു ദയാവധം വേണമെന്ന് ആവശ്യപ്പെട്ടത്. ഇങ്ങനെ ഒരു ജീവിതാവസാനം തിരഞ്ഞെടുക്കാന്‍ നോവയ്ക്ക് അവളുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു.

പതിനൊന്നാം വയസില്‍ സ്‌കൂളില്‍ വച്ചു നടന്ന കൗമാരക്കാരുടെ പാര്‍ട്ടിക്കിടയില്‍ വച്ച് നോവ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായി. 14ാം വയസില്‍ അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി. എന്നാല്‍ പേടി കൊണ്ടും നാണക്കേട് കൊണ്ടും നോവ ഈ സംഭവം പുറത്തുപറയാന്‍ തയ്യാറായില്ല. ഓരോ ദിവസവും പേടിയോടും വേദനയോടും കൂടിയാണ് തള്ളിനീക്കിയിരുന്നത്. പീഡനത്തിന് ഇരയായി ഇത്ര കാലം കഴിഞ്ഞിട്ടും തന്റെ ശരീരം വൃത്തിക്കെട്ടതായാണ് തനിക്ക് തോന്നുന്നത് എന്ന് നോവ വ്യക്തമാക്കി.

മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അവള്‍ തന്റെ തീരുമാനം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്റെ തീരുമാനം അന്തിമമാണ്. വര്‍ഷങ്ങള്‍ നീണ്ട മാനസിക പോരാട്ടത്തിന് ശേഷം ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. കുറെ നാളുകളായിട്ട് എനിക്ക് ഭക്ഷണവും വെള്ളവും വേണ്ട. കുറേയധികം വിലയിരുത്തലുകള്‍ക്കും ചിന്തകള്‍ക്കും ശേഷമാണ് ഞാന്‍ ഇങ്ങനെ ഒരു മരണം തിരഞ്ഞെടുക്കുന്നത്. കാരണം ഈ മാനസികാവസ്ഥ സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. എനിക്കു ശ്വസിക്കാന്‍ കഴിയും. പക്ഷേ ഇങ്ങനെ അധികകാലം ജീവിക്കാന്‍ കഴിയില്ല.

എന്നാല്‍ മാതാപിതാക്കള്‍ക്ക് മകള്‍ അനുഭവിച്ച മനോവേദനകളെക്കുറിച്ചും വിഷാദത്തെക്കുറിച്ചും നോവ എഴുതിയ കത്ത് അവളുടെ മുറിയില്‍ നിന്നു ലഭിക്കും വരെ ഒരു അറിവും ഉണ്ടായിരുന്നില്ല. ആ കത്ത് വായിച്ച് ഞങ്ങള്‍ ഞെട്ടിപ്പോയി. എപ്പോഴും മറ്റുള്ളവരോട് ഏറെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ഇടപെടുന്ന സ്മാര്‍ട്ടായ പെണ്‍കുട്ടിയായിരുന്നു നോവ. അവള്‍ക്ക് ഒരിക്കലും ഒരു സങ്കടമുള്ളതായി തോന്നിയില്ല. അവള്‍ക്ക് എങ്ങനെയാണ് മരിക്കാന്‍ കഴിഞ്ഞത് എന്ന് മനസിലാകുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.