1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2015

മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ ഇടക്കാല കോച്ചായി നിയമിച്ചു. ജൂണ്‍ പത്തിന് ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ ടീമിനെ പരിശീലിപ്പിക്കുന്നത് രവി ശാസ്ത്രിയായിരിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെ ടീം ഇന്ത്യയുടെ ഉപദേശകരായി ബിസിസിഐ നിയമിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ രവി ശാസ്ത്രിയെ പരിശീലകനാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ കോച്ചായിരുന്ന ഡങ്കന്‍ ഫ്‌ളെച്ചറുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ കോച്ച്. നേരത്തെ പരിശീലക സ്ഥാനത്തേക്ക് വിദേശ താരങ്ങളെ ഉള്‍പ്പെടെ ബിസിസിഐ നോക്കിയിരുന്നെങ്കിലും ആരെയും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഗാംഗുലിയെ കോച്ചാക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, ഗാംഗുലിയെ ഉപദേശക സ്ഥാനത്തേക്കാണ് നിയമിച്ചത്.

തിടുക്കത്തില്‍ പരിശീലകനെ നിയമിച്ച് അബദ്ധം പിണയാതിരിക്കാനാണ് ഇപ്പോള്‍ രവി ശാസ്ത്രിയെ പരിശീലകനാക്കിയിരിക്കുന്നത്. രവി ശാസ്ത്രി പരിശീലകനായി തുടരുമ്പോള്‍ തന്നെ ബിസിസിഐക്ക് മറ്റൊരു പരിശീലകനെ തേടുകയുമാവാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.