
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡ്ഡിങ്ങിൽ ശനിയാഴ്ച രാത്രി മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടത്തിയ ലിബിയൻ യുവാവിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. ഖെയ്റി സാദള്ള എന്ന 25 കാരനാണ് കഠാരയുമായെത്തി ഒൻപതു പേരെ കുത്തിവീഴ്ത്തിയത്. ഇതിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മറ്റുള്ളവരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവം നടക്കുമ്പോൾ ടൗൺ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ അക്രമിയെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തുകയായിരുന്നു. 2019 മുതൽ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള ആളാണ് അക്രമിയായ യുവാവ്. സംഭവത്തിൽ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി. ഇന്നലെ രാവിലെയാണ് ഇത് ഭീകരാക്രമണം തന്നെയെന്ന് തേംസ് വാലി പൊലീസ് സ്ഥിരീകരിച്ചത്.
ടൗൺ സെന്ററിലെ ഫോർബുറി ഗാർഡൻസിലായിരുന്നു ആക്രമണം നടന്നത്. അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ബ്ലാക്ക് ലൈഫ് മാറ്റർ പ്രതിഷേധം സമാധാനപരമായി പൂർത്തിയായി രണ്ടു മണിക്കൂറിനുള്ളിലായിരുന്നു രാജ്യത്തെയാകെ നടുക്കിയ ഭീകരാക്രമണം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല