1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015

യൂറോപ്യന്‍ കുടിയേറ്റം പരിഹരിക്കുന്നതിനായി 300 കുടിയേറ്റക്കാരെ തങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന പ്രഖ്യാപനവുമായി സൈപ്രസ്. കുടിയേറ്റ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും ഇടപെടണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനത്തിന്റെ പുറത്താണ് കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കാമെന്ന് സൈപ്രസ് സമ്മതിച്ചിരിക്കുന്നത്. പക്ഷെ, കുടിയേറ്റക്കാരെ എടുക്കുമ്പോള്‍ ക്രിസ്ത്യാനികളെ മാത്രമെ എടുക്കാന്‍ പാടുള്ളു എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സൈപ്രസ് വ്യക്തമാക്കി. സൈപ്രസിലെ ജീവിതരീതിയുമായി പെട്ടെന്ന് യോജിച്ചുപോകാന്‍ ക്രിസ്ത്യാനികള്‍ക്കായിരികക്കും സാധിക്കുക എന്നതിനാലാണിതെന്നും സൈപ്രസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്റെ പുതിയ പുനരധിവാസ പദ്ധതി പ്രകാരം ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെയാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് സ്ലൊവേക്കിയയും ചെക്ക് റിപ്പബ്ലിക്കും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളില്‍ എല്ലാം കൂടി 160,000 കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ തയാറാക്കിയിരിക്കുന്നത്.

ജര്‍മ്മന്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടണ്‍ ഇതുവരെ കൃത്യമായ നയപ്രഖ്യാപനം നടത്തിയിട്ടില്ല. കൂടുതല്‍ അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ തയാറാണെങ്കിലും എത്രയാണെന്നോ എങ്ങനെയെന്നോ ബ്രിട്ടണ്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2004ലാണ് സൈപ്രസ് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടിയത്. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ ധാരാളമായുള്ള രാജ്യമാണ് സൈപ്രസ്. അതുകൊണ്ടാണ് കൂടുതല്‍ അഭയാര്‍ത്ഥികള്‍ വരുമ്പോള്‍ അവര്‍ ക്രിസ്ത്യാനികളാകണമെന്ന് സൈപ്രസ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.