റെനെ ഹിഗ്വിറ്റയുടെ സ്‌കോര്‍പ്പിയന്‍ കിക്ക് ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കലും മറക്കുന്നതല്ല. ഇന്നേക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗോള്‍വല കാക്കുന്ന ആരും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത സ്‌കോര്‍പ്പിയന്‍ കിക്ക് ഹിഗ്വിറ്റ ചെയ്തത്. ഹിഗ്വിറ്റ എന്ന പേര് തന്നെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ചങ്കൂറ്റത്തിന് പര്യായമായി എഴുതപ്പെട്ടിട്ടുണ്ട്.
കൊളംബിയ – ഇംഗ്ലണ്ട് സൗഹൃദ മത്സരത്തിനിടയിലായിരുന്നു ഹിഗ്വിറ്റ ആ വിശ്വവിഖ്യാത കിക്ക് ചെയ്തത്. അരങ്ങേറ്റക്കാരനായ ജെമി റെഡ്‌നാപ്പ് കൊളംബിയന്‍ ബോക്‌സിലേക്ക് സഹതാരത്തിന് ക്രോസ് നല്‍കാനായി നീട്ടിയടിച്ച ബോള്‍ ഉയര്‍ന്നുവന്നത് ഗോളിയായ ഹിഗ്വിറ്റയുടെ നേരെയായിരുന്നു. പിടിച്ചെടുക്കാന്‍ യാതൊരു പ്രയാസവുമില്ലാതിരുന്ന പന്തിനെ പക്ഷെ ഹിഗ്വിറ്റ കൈകാര്യം ചെയ്തത് വ്യത്യസ്തമായിട്ടായിരുന്നു. ഹിഗ്വിറ്റയുടെ സ്‌കോര്‍പ്പിയന്‍ കിക്ക് എഴുതി വിശദീകരിക്കാന്‍ സാധിക്കില്ല. ഈ വീഡിയോ കാണുക.
ഇന്ന് സ്‌കോര്‍പ്പിയന്‍ കിക്കിന്റെ 20ാം വാര്‍ഷികത്തില്‍ അതേകിക്ക് ഹിഗ്വിറ്റ ആവര്‍ത്തിച്ചു. ഗ്രൗണ്ടിന് പകരം തന്റെ സ്വിമ്മിംഗ് പൂളിലായിരുന്നു ഹിഗ്വിറ്റ കിക്ക് ആവര്‍ത്തിച്ചത്. അതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
20 años después!! ✌️que tal me salió?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല