1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2023
Nurses transport COVID-19 vaccine doses in cool boxes at the Bahrain International Exhibition and Convention Center in the capital Manama, on December 24, 2020. – In Bahrain, which has recorded more than 90,000 cases including 350 deaths, vaccinations continued today. It has approved both the Pfizer-BioNTech vaccine and another developed by Chinese firm Sinopharm. (Photo by Mazen Mahdi / AFP)

സ്വന്തം ലേഖകൻ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ചി​ല രം​ഗ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്​ നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ. സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​ർ ആ​വ​ശ്യ​ത്തി​നു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ്​ വി​ദേ​ശി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ദ​ന്ത ഡോ​ക്​​ട​ർ, ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ, സ്​​കാ​നി​ങ്​ ടെ​ക്​​നീ​ഷ്യ​ൻ, ഫി​സി​യോ​തെ​റ​പ്പി മേ​ഖ​ല​ക​ളി​ൽ വി​ദേ​ശി​ക​ളെ നി​യ​മി​ക്ക​രു​തെ​ന്ന്​ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കു​ല​ർ ന​ൽ​കി​യി​രു​ന്നു.

ഈ ​മേ​ഖ​ല​ക​ളി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​രു​ണ്ടെ​ന്ന​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു സ​ർ​ക്കു​ല​ർ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ൽ വ​ർ​ഷം പ​രി​ച​യ​സ​മ്പ​ത്ത്​ സ്വ​ദേ​ശി​ക​ള​ല്ലാ​ത്ത​വ​ർ​ക്ക്​ ഉ​ണ്ടാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക​ഴി​വു​റ്റ സ്വ​ദേ​ശി ഡോ​ക്​​ട​ർ​മാ​രെ​യും​ ടെ​ക്​​നീ​ഷ്യ​ൻ​സി​നെ​യും സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തി​നാ​ണ്​ നീ​ക്ക​മു​ള്ള​തെ​ന്നും ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.