1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2016

സ്വന്തം ലേഖകന്‍: ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇന്ത്യ, പുതിയ ബഹിരാകാശ വാഹനം പരീക്ഷിക്കും. കനത്ത ചെലവു വരുന്ന റോക്കറ്റുകള്‍ ഒരു തവണ മാത്രം വിക്ഷേപിക്കാന്‍ സാധിക്കുന്നത് ആയതിനാല്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ്. ഒരിക്കല്‍ വിക്ഷേപിച്ച റോക്കറ്റ് തിരികെ ഇറക്കി വീണ്ടും വിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക ലാഭമായിരിക്കും ഉണ്ടാക്കുകയെന്ന വാദം ഉയര്‍ന്നിരുന്നു.

ഈ പാതയിലാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഐഎസ്ആര്‍ഒ യുടെ നീക്കം. നേരത്തെ അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ് ഈ നേട്ടം കൈവരിച്ചിരുന്നു.

റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവ ആര്‍.എല്‍.വി. എന്ന പേരിലാണ് ഇന്ത്യ ഇത് വികസിപ്പിക്കുന്നത്. ആര്‍. എല്‍.വി. വാഹനത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ വിക്രം സാരഭായി സ്‌പേയിസ് സെന്ററില്‍ പൂര്‍ത്തിയായി കഴിഞ്ഞു. പരിക്ഷണങ്ങള്‍ക്കായി ഉടനെ വാഹനം സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിക്കും.

എന്നാല്‍ കാലവസ്ഥ പൂര്‍ണ്ണമായി അനുകൂലമായാല്‍ മാത്രമേ വാഹനത്തിന്റെ പരീക്ഷണം നടത്തുകയുള്ളു എന്ന് ഐ. എസ്. ആര്‍. ഒ. അറിയിച്ചു. 6.5 മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 70 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് കഴിയും. 95 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ മാറ്റിവച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.