1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2017

സ്വന്തം ലേഖകന്‍: റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി, സുപ്രീം കോടതി ജഡ്ജിയായി നീല്‍ ഗോര്‍സിക്കിന് ശുപാര്‍ശ. ബുധനാഴ്ചയാണ് റെക്‌സ് ടില്ലേഴ്‌സണ്‍ വിദേശകാര്യ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വൈസ്പ്രസിഡന്റ് മൈക്ക് സ്‌പെന്‍സറാണ് ടില്ലേഴ്‌സണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. എക്‌സ്‌സോണ്‍ മൊബൈല്‍ സിഇഒ ആയിരുന്ന ടില്ലേഴ്‌സണ്‍, 43നെതിരെ 56 വോട്ടുകള്‍ക്കാണ് വിദേശകാര്യ സെക്രട്ടറി പദത്തിലേക്കുള്ള അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം നേടിയത്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടേതിനു പുറമേ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള മൂന്ന് സെനറ്റര്‍മാരുടെ വോട്ടുകള്‍കൂടി ടില്ലേഴ്‌സണ് ലഭിച്ചു. കോളറാഡോ ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജി നീല്‍ ഗോര്‍സിക്കിനെ യുഎസ് സുപ്രീം കോടതി ജഡ്ജിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്തു. 49 കാരനായ ഗോര്‍സിക് കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടെ സുപ്രീം കോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. സെനറ്റിന്റെ സ്ഥിരീകരണം കിട്ടിയാലേ നിയമനം പ്രാബല്യത്തിലാവൂ.

അന്തരിച്ച ചീഫ് ജസ്റ്റീസ് അന്റോണിന്‍ സ്‌കാലിയയുടെ ഒഴിവിലേക്കാണ് ഗോര്‍സികിനെ ട്രംപ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഒരുവര്‍ഷം മുമ്പാണ് സ്‌കാലിയ അന്തരിച്ചത്. ഗോര്‍സിക് പ്രതിഭാശാലിയും നിയമത്തില്‍ അഗാധ പാണ്ഡിത്യമുള്ളയാളുമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് ലഭിച്ച ബഹുമതിയാണിതെന്നായിരുന്നു ഗോര്‍സികിന്റെ പ്രതികരണം. ഗോര്‍സിക്കിന്റെ നോമിനേഷന് എതിരേ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി.

വന്‍കിട അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചയാളാണു ഗോര്‍സിക്കെന്ന് മാസച്യൂസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറന്‍ പ്രതികരിച്ചു. ഗോര്‍സിക്കിന്റെ നിയമനം പ്രാബല്യത്തിലായാല്‍ സുപ്രീം കോടതിയില്‍ യാഥാസ്ഥിതിക ജഡ്ജിമാര്‍ക്കുണ്ടായിരുന്ന ഭൂരിപക്ഷം പുനഃസ്ഥാപിക്കപ്പെടും. തോക്കുനിയന്ത്രണം, ഗര്‍ഭച്ഛിദ്രം തുടങ്ങിയ സുപ്രധാന പ്രശ്‌നങ്ങളില്‍ അവസാനവാക്ക് യുഎസ് സുപ്രീം കോടതിയുടേതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.