1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ നിയമപരമായ പരിധി ഇരട്ടിയിലധികമാക്കാൻ ചാൻസലർ റിഷി സുനക്. ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിലെ പ്രധാന നിർദേശങ്ങളിൽ ഒന്നാണ് കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ പരിധി ഉയർത്തുന്ന തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് യുകെ കരകയറുന്നതിനനുസരിച്ച് ബിസിനസുകളെ കൈപിടിച്ചുയർത്താനുള്ള സുനാക്കിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

ഇതോടെ ഒരൊറ്റ കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ പരിധി 45 ഡോളറിൽ നിന്ന് 100 ഡോളറായി ഉയരും.

“യുകെ സമ്പദ്‌വ്യവസ്ഥ തുറക്കാൻ തുടങ്ങുന്നതോടെ ആളുകൾ ഹൈ സ്ട്രീറ്റിലേക്ക് മടങ്ങും. അപ്പോൾ കോൺ‌ടാക്റ്റ്ലെസ് പരിധി വർദ്ധനവ് ഷോപ്പിംഗിനായി പണം നൽകുന്നത് മുമ്പത്തേക്കാളും എളുപ്പമാക്കും. ഇത് ചില്ലറ വ്യാപാരത്തിന് കൂടുതൽ ഉത്തേജനം നൽകുകയും തൊഴിലവസരങ്ങൾ സംരക്ഷിക്കുകയും വളർച്ചയിലേക്ക് നയിക്കുകയും ചെയ്യും,“ ചാൻസലർ പറഞ്ഞു.

കോൺ‌ടാക്റ്റ്ലെസ് പേയ്‌മെന്റുകളും തട്ടിപ്പുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിമർശനങ്ങൾ അവഗണിച്ചാണ് ചാൻസലറുടെ നിർണായക നീക്കം. ബ്രിട്ടനിലെ ചില വലിയ ബാങ്കുകൾ നിലവിലെ പരിധി 45 ഡോളറിൽ നിന്ന് വർധിപ്പിക്കരുതെന്നും കോൺടാക്റ്റ്ലെസ് കാർഡുകൾ ഒരു എത്ര തവണ ഉപയോഗിക്കാമെന്നത് പരിമിതപ്പെടുത്തണമെന്നും സർക്കാരിനോടും റെഗുലേറ്റർമാരോടും കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു.

തൊഴിലാളികൾക്കും സ്വയം തൊഴിലുകാർക്കും കൂടുതൽ പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി ഫർലോ സ്കീം സെപ്റ്റംബർ അവസാനം വരെ നീട്ടിനൽകും. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് അവരുടെ ശമ്പളത്തിന്റെ 80% നൽകുന്നത് സെപ്റ്റംബർ അവസാനം വരെ തുടരുമെന്ന് ബജറ്റിന് മുന്നോടിയായി റി ഷി സുനക് വെളിപ്പെടുത്തി.മുമ്പ് ഗ്രാന്റുകൾ നഷ്‌ടപ്പെട്ട നിരവധി സ്വയംതൊഴിലുകാർ ഉൾപ്പെടെ 600,000 ലധികം ആളുകൾക്ക് സ്കീമിൻ്റെ ഗുണം ലഭിക്കും.

കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബജറ്റിൽ നികുതി വർധനവ് സംബന്ധിച്ച് നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.