1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അടുത്ത ബുധനാഴ്ച ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർധനയ്ക്ക് റിഷി സുനകിനു മേൽ സമ്മർദ്ദമേറുന്നു. മഹാമാരി മൂലം തകർന്നിടിഞ്ഞ സാമ്പത്തിക രംഗം തിരിച്ചു പിടിക്കാനുള്ള ചാൻസലറുടെ ബഡ്ജറ്റ് ജനങ്ങൾക്ക് മേൽ അധിക നികുതി ചുമത്താൻ ഇടയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

കോർപ്പറേഷൻ ടാക്സ്, ഇൻകം ടാക്സ് തുടങ്ങിയ വർദ്ധിപ്പിക്കുന്നതോടൊപ്പം ഓണലൈൻ ബിസിനസുകൾക്ക് ഡെലിവറികൾക്കായി ഗ്രീൻ ടാക്സ് ഏർപ്പെടുത്താനും സാധ്യതയുണ്ട്. ചുരുക്കത്തിൽ ബുധനാഴ്ചത്തെ ബജറ്റ് ജീവിത ചെലവ് കൂട്ടിയേക്കുമെന്ന് സാരം. സ്വയം തൊഴിലുകാരുടെ വരുമാനത്തേയും ബജറ്റ് നിർദേശങ്ങൾ ബാധിച്ചേക്കാം.

അതേസമയം ഹൈസ്ട്രീറ്റ്‌ ബിസിനസുകളെ കൈ പിടിച്ചുയർത്താൻ പുതിയ ‘റീസ്റ്റാർട്ട് ഗ്രാന്റ്സ്’ സുനക് ബജറ്റിൽ പ്രഖ്യാപിക്കും. പാൻഡെമിക് സമയത്ത് 20 ബില്യൺ പൗണ്ട് ബിസിനസുകൾക്ക് നൽകിയതിന് പുറമെയാണ് അഞ്ചു ബില്യൺ പൗണ്ട് കൂടി പ്രഖ്യാപിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ ഓരോ സ്ഥാപനത്തിനും 18,000 വരെയുള്ള ഗ്രാന്റുകൾ നൽകി ഷോപ്പുകളും പബ്ബുകളും വീണ്ടും തുറക്കാൻ സഹായിക്കുമെന്ന് ചാൻസലർ പറഞ്ഞു. ഒ

എന്നാൽ ലേബർ പാർട്ടിയും ചില കൺസർവേറ്റീവ് എം.പിമാരും നിർദേശങ്ങൾ എതിർക്കുമെന്ന് ഉറപ്പാണ്. മൂന്നു വർഷത്തേക്ക് ചില ആദായ നികുതി പരിധികൾ മരവിപ്പിക്കാനും കോർപ്പറേഷൻ നികുതി ഉയർത്തുവാനും ചാൻസലർ നീക്കം നടത്തുമെന്ന് നേരത്തെ ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.