1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2024

സ്വന്തം ലേഖകൻ: റുവാണ്ട ബില്ലിന് ബ്രിട്ടിഷ് പാർലമെന്‍റിലെ ഇരു സഭകളുടെയും അംഗീകാരം കിട്ടിയതോടെ, ചാൾസ് രാജാവിന്‍റെ അംഗീകാരം എന്ന ഔപചാരിക കടമ്പ കൂടി കടന്നാൽ പുതിയ നിയമം നടപ്പിൽ വരും. റിപ്പോർട്ടുകൾ പ്രകാരം, നാടുകടത്തൽ പദ്ധതിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. യുകെ ഭരണകൂടം തടങ്കൽ കേന്ദ്രങ്ങളുടെ ശേഷി 2,200 ആയി ഉയർത്തുകയും പ്രക്രിയ വേഗത്തിലാക്കാൻ 200 സ്പെഷലിസ്റ്റ് കേസ് വർക്കർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട നിയമ തർക്കങ്ങൾ പരിഹരിക്കാൻ 25 കോടതികളെയും 150 ജഡ്ജിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

2022 ജനുവരി ഒന്നിനു ശേഷം യുകെയിലേക്ക് അനധികൃതമായി എത്തിയ അഭയാർഥികളെ റുവാണ്ടയിലേക്കു നാടുകടത്തുക എന്നതാണ് ഈ പദ്ധതി. അവിടെ അവരുടെ അഭയാർഥി അപേക്ഷകൾ 5 വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിൽ പ്രോസസ്സ് ചെയ്യും. റുവാണ്ടയിൽ, അവർക്ക് അഭയാർഥി പദവിക്ക് അപേക്ഷിക്കാം. അത് റുവാണ്ടൻ അധികാരികൾ വിലയിരുത്തും. അഭയാർഥി പദവി ലഭിക്കുന്നവർക്ക് റുവാണ്ടയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരമുണ്ടാകും. അപേക്ഷ നിരസിക്കപ്പെട്ടാൽ‌ മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാനോ റുവാണ്ടയിൽ താമസിക്കാൻ വീണ്ടും അപേക്ഷിക്കാനോ ശ്രമിക്കേണ്ടി വരും.

2023 ൽ, 1000 ലധികം ഇന്ത്യക്കാർ യൂറോപ്പിൽനിന്ന് ഇംഗ്ലിഷ് ചാനൽ വഴി ചെറുബോട്ടുകളിൽ യുകെയിലേക്ക് കടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുകെയിൽ ജോലിയും അഭയവും തേടാനായിരുന്നു ഇത്. 2023 ൽ അഭയം തേടിയ ഇന്ത്യക്കാരുടെ എണ്ണം 5,000 കടന്നു. ഇന്ത്യയിൽ നിന്നുള്ള 18-29 പ്രായപരിധിയിലുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും ഗണ്യമായി ഉയർന്നിട്ടുണ്ട്. റുവാണ്ട ബിൽ പ്രകാരം, അനധികൃതമായി യുകെയിൽ പ്രവേശിച്ച ഇന്ത്യക്കാരെ നാടുകടത്തൽ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് അവരുടെ ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.