ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനായി റോബര്‍ട്ട് ഡൗണി ജൂണിയര്‍ വിണ്ടും. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡൗണി ഈ നേട്ടം കരസ്ഥമാക്കുന്നത്. ഫോബ്‌സ് മാഗസിന്‍ തയാറാക്കിയ പട്ടികയില്‍ ജൂണ്‍ ഒന്നാം തിയതി വരെയുള്ള 12 മാസക്കാലത്തില്‍ 51 മില്യണ്‍ പൗണ്ട് സമ്പാദ്യം നേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ചൈനീസ് നടന്‍ ജാക്കിച്ചാന്റെ സമ്പാദ്യ നേട്ടം 32 മില്യണ്‍ പൗണ്ടാണ്. ഫോബ്‌സിന്റെ ആദ്യ പത്തില്‍ ഇന്ത്യയില്‍നിന്നുള്ള മൂന്ന് നടന്മാര്‍ ഇടം നേടിയിട്ടുണ്ട്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരില്‍ ആദ്യത്തെ രണ്ട് പേരും 21.5 മില്യണ്‍ പൗണ്ട് സമ്പാദ്യം നേടിയപ്പോള്‍ അക്ഷയ് കുമാര്‍ 20.8 മില്യണ്‍ പൗണ്ട് സ്വന്തമാക്കി. ഇതാദ്യമായിട്ടാണ് ഹോളിവുഡിന് പുറത്തേക്ക് ഫോബ്‌സിന്റെ കണ്ണുകള്‍ എത്തുന്നത്.
30 മില്യണ്‍ പൗണ്ടുമായി വിന്‍ ഡീസല്‍ മൂന്നാം സ്ഥാനത്തും ബ്രാഡ്‌ലി കൂപ്പര്‍, ആഡം സാന്‍ഡ്‌ലര്‍, ടോം ക്രൂസ് എന്നിവര്‍ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിലുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല