സ്വന്തം ലേഖകൻ: തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് പുറത്തിറങ്ങി. പെർമിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്. ഇന്ന് വൈകീട്ട് മുതൽ സർവീസ് പുന:രാരഭിക്കുമെന്ന് ബസ് ഉടമ അറിയിച്ചു.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന റോബിന്‍ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘിച്ചു എന്ന് കാണിച്ചാണ് കോയമ്പത്തൂർ വെസ്റ്റ് ആർടിഒ ബസ് പിടിച്ചെടുത്തത്. കേരള സർക്കാർ മാനം കാക്കാൻ തമിഴ്നാട് സർക്കാരിനെ ഉപയോഗിച്ചുവെന്ന് ബസ് ഉടമ ആരോപിച്ചിരുന്നു.
കെഎസ്ആർടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നത്. എഐപി നിയമപ്രകാരം മാത്രമേ ബസ് സർവീസ് നടത്തിയിട്ടുള്ളുവെന്നും ബസ് ഉമട ഗിരീഷ് പറഞ്ഞിരുന്നു. നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.
മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നുവെന്നാരോപിച്ച് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ‘റോബിന്‍’ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല