1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2017

സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ പരക്കെ അക്രമം, ബംഗ്ലാദേശിലേക്ക് കൂട്ടപലായനം ചെയ്ത് പതിനായിരങ്ങള്‍. കഴിഞ്ഞ ആറു ദിവസത്തിനിടെ 18,500 ഓളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലദേശിലേക്ക് പലായനം ചെയ്തതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ വ്യക്തമാക്കി. മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം ശക്തമാക്കിയ തുടങ്ങിയ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ബംഗ്ലാദേശിലേക്ക് ഒഴുകുന്നത്.

ബംഗ്ലാദേശിലെ പ്രാദേശിക അധികാരികള്‍ക്ക് മുമ്പില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും ഐ.ഒ.എം അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി വടക്കന്‍ മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ഇപ്പോഴും തുടരുകയാണ്. അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം നാലുലക്ഷം കവിഞ്ഞതിനാല്‍ അഭയാര്‍ഥികളെ തടയുമെന്ന് ബംഗ്ലാദേശ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചിലരെ ബംഗ്ലാദേശ് സൈന്യം മ്യാന്‍മറിലേക്ക് തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്. ആറു ദിവസം മുമ്പ് മ്യാന്‍മര്‍ പൊലീസിനു നേരെ റൊഹിങ്ക്യന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണമാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 110 ഓളം സാധാരണക്കാരായ റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടിരുന്നു. അതോടൊപ്പം റോഹിങ്ക്യകളുടെ വീടുകള്‍ക്ക് നേരെയും സൈന്യം ആക്രമണം തുടങ്ങിയതോടെയാണ് ആയിരക്കണക്കിന് കുടംബാംഗങ്ങള്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.