സ്വന്തം ലേഖകന്‍: യുകെയിലെ സമീപകാലത്തെ ഏറ്റവും വലിയ പണിമുടക്കിന് ഒരുങ്ങി തപാല്‍ ജീവനക്കാര്‍, പണിമുടക്കിന് റോയല്‍ മെയില്‍ ജീവനക്കാരുടെ സംഘടനയുടെ പച്ചക്കൊടി. സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി നാലു വര്‍ഷത്തിനുള്ളിലാണ് യുകെയിലെ തപാല്‍ വകുപ്പ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. സമരം ചെയ്യുന്നതിനു മുന്നോടിയായി നടന്ന വോട്ടെടുപ്പില്‍ പണികുടക്കുന് 89 ശതമാനം ജീവനക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു.
പെന്‍ഷന്‍, വേതനം, ജോലി നിബന്ധനകള്‍ എന്നിവയില്‍ പരിഷ്‌കരണം ആവശ്യപ്പെട്ടാണ് ബ്രിട്ടനിലെ റോയല്‍ മെയ്ല്‍ ജീവനക്കാരുടെ സംഘടനയായ ദി കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സമരത്തിനൊരുങ്ങുന്നത്. സമരം ചെയ്യാനുള്ള ഭൂരിപക്ഷം തെളിയിക്കുന്നതിന് ആവശ്യമായ വോട്ടെടുപ്പില്‍ സംഘടനയിലെ 73 ശതമാനം പേര്‍ വോട്ടു ചെയ്‌തെന്നും ഇവരില്‍ 89 ശതമാനം പേര്‍ സമരത്തെ അനുകൂലിച്ചെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
സമരത്തിനു ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച സംഘടനയുടെ എക്‌സിക്യുട്ടിവ് കമ്മിറ്റി ചേര്‍ന്ന് സമര തീയതി തീരുമാനിക്കും. ബ്രിട്ടനിലെ ജനങ്ങള്‍ ഓണ്‍ലൈനായി ക്രിസ്മസ് ഷോപ്പിംഗ് നടത്തുന്ന നവംബര്‍ 24, 25 തീയതികളിലാകും സമരമെന്നാണു സൂചന. അടുത്തിടെ പരിഷ്‌കരിച്ച ട്രേഡ് യൂണിയന്‍ നിയമത്തില്‍, സമരം ചെയ്യാന്‍ സംഘടനയിലെ അംഗങ്ങളില്‍ 50 ശതമാനം പേരുടെ പിന്തുണ വേണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. ഇതേതുടര്‍ന്നാണു സംഘടനയ്ക്കു സമരം ചെയ്യാനും വോട്ടെടുപ്പ് വേണ്ടിവന്നത്.
യുകെയില്‍ പോസ്റ്റല്‍, കൊറിയര്‍ സര്‍വീസുകള്‍ക്കായി 1516ല്‍ രൂപീകൃതമായ കന്പനിയാണ് റോയല്‍ മെയ്ല്‍. 499 വര്‍ഷത്തെ പൊതു ഉടമസ്ഥത അവസാനിപ്പിച്ച് 2015ല്‍ കന്പനിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 30 ശതമാനം ഓഹരികള്‍ മാത്രമാണ് സര്‍ക്കാരിന്റെ കൈയില്‍ അവശേഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല