1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2017

സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍, തലസ്ഥാനഥ്റ്റ് ബിജെപി സിപിഎം സംഘര്‍ഷം തുടരുന്നു. ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് വെട്ടേറ്റു മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു ഇതിനിടയിലാണ് ആര്‍.എസ്.എസ് കാര്യവാഹകായ ഇടവക്കോട് രാജേഷിനെ ഒരു സംഘം ആക്രമിച്ചത്.

വലതുകൈ അറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു. രാജേഷിന്റെ മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ മൃതദേഹം കണ്ട ശേഷമാണ് ഞായറാഴ്ച്ച ഹര്‍ത്തലായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.

ശനിയാഴ്ച അര്‍ധരാത്രിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ ദീര്‍ഘദൂരയാത്രക്കാര്‍ അടക്കമുള്ളവര്‍ പെരുവഴിയിലായി. അതേസമയം തലസ്ഥാനത്ത് സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ബിജെപി സംസ്ഥാനസമിതി ഓഫിസും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ വീടും വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമിക്കപ്പെട്ടിരുന്നു.

സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തേക്കു നഗരത്തില്‍ പ്രകടനങ്ങളും പ്രതിഷേധ ജാഥകളും പൊതുയോഗങ്ങളും പൊലീസ് ആക്ട് പ്രകാരം നിരോധിച്ചു സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണു നഗരം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.