സ്വന്തം ലേഖകന്‍: മകള്‍ ഇവാന്‍കയുടേയും മരുമകന്‍ കുഷ്‌നറുടേയും ഉപദേശം കേട്ട് ട്രംപിനു മടുത്തു? മകള്‍ ഇവാന്‍കയെയും മരുമകന്‍ ജാറദ് കുഷ്‌നറെയും തന്റെ ഉപദേഷ്ടാക്കളാക്കിയതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചാത്തപിക്കുന്നതായി ദ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ പ്രമുഖ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാദവാര്‍ത്തകളില്‍ ഇടം നേടി സര്‍ക്കാരിന് എന്നും തലവേദനയുണ്ടാക്കുന്ന ദമ്പതികളെ പുറത്താക്കാന്‍ ട്രംപ് വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലിയുടെ സഹായം തേടിയതായി ദ് ടൈംസ് പറയുന്നു. ഇന്റലി!ജന്‍സ് ഉള്‍പ്പെടെ ‘അതീവ രഹസ്യ’ വിഭാഗത്തില്‍പ്പെടുന്ന വിവരങ്ങള്‍ അറിയാനും ഇടപെടാനും കഷ്‌നര്‍ക്കുള്ള പ്രത്യേക അധികാരം കഴിഞ്ഞയാഴ്ച എടുത്തുമാറ്റിയിരുന്നു.
കുഷ്‌നറുടെ ബിസിനസ് ഇടപാടുകള്‍ മൂലം പ്രമുഖ വിദേശ രാജ്യങ്ങള്‍ക്ക് അദ്ദേഹത്തെ സ്വാധീനിക്കാന്‍ എളുപ്പമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവാന്‍കയുടെയും ജാറദ് കഷ്‌നറുടെയും വക്താവ് രാജിവെച്ച് പുറത്തു പോയതും വിവാദമായിരിക്കുകയാണ്. അതിനു പുറമേയാണ് റഷ്യന്‍ ബന്ധം സംബന്ധിച്ച വിവാദ കോലാഹലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല